CM Pinarayi Vijayan | 'വികസനത്തിന്റെ പേരില്‍ ജനത്തെ വഴിയാധാരമാക്കുന്ന സര്‍ക്കാരല്ല എല്‍ഡിഎഫിനുളളത്'; മുഖ്യമന്ത്രി

Last Updated:

ജനങ്ങള്‍ക്ക് കഴിയുന്നത്ര സംരക്ഷണം ഉറപ്പുവരുത്തുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Pinarayi_CPM_Malappuram
Pinarayi_CPM_Malappuram
തിരുവനന്തപുരം: വികസനത്തിന്റെ പേരില്‍ ജനത്തെ വഴിയാധാരമാക്കുന്ന സര്‍ക്കാരല്ല എല്‍ഡിഎഫിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan). ജനങ്ങള്‍ക്ക് കഴിയുന്നത്ര സംരക്ഷണം ഉറപ്പുവരുത്തുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'ലൈഫ് പദ്ധതിയില്‍ ഇതുവരെ 2,95,006 വീടുകള്‍ പൂര്‍ത്തിയായി. വലിയ കാലതാമസമില്ലാതെ 3 ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തീകരിക്കും. പാര്‍പ്പിട സൗകര്യം വര്‍ധിക്കുന്നത് വികസനമായി കാണാത്തവരുണ്ട്. ഇതെല്ലാം വികസനത്തിന്റെ സൂചികയാണ്' മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറു ദിന പരിപാടിയില്‍ 20,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,067 വീടുകള്‍ കൈമാറി. ലൈഫ് പദ്ധതിയില്‍ ഇതുവരെ 2,95,006 വീടുകള്‍ പൂര്‍ത്തീകരിച്ച് താമസം ആരംഭിച്ചു. 34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
advertisement
EP Jayarajan | മുഖ്യമന്ത്രിയ്‌ക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം അപലപനീയം; നിയമ നടപടി സ്വീകരിക്കും; ഇപി ജയരാജന്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ(CM Pinarayi Vijayan) കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍(K Sudhakaran) നടത്തിയ പരാമര്‍ശം അപലപനീയമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍(EP Jayarajan). മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത് സംസ്‌കാര ശൂന്യതയാണെന്ന് ജയരാജന്‍ പറഞ്ഞു. കെ സുധാകരന്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
യുഡിഎഫിന്റെ നടപടി അപലപനീയമാണെന്നും കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്. തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ വിജയസാധ്യത യുഡിഎഫിന്റെ സമനില തെറ്റകിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലും, പഞ്ചാബിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടിയുടെ മുന്നില്‍ ചെന്നു കേണാപേക്ഷിക്കുകയാണ് കോണ്‍ഗ്രസെന്നും ഇപി ജയരാജന്‍ പരിഹസിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കണമെന്ന ദയാഹര്‍ജിയുമായി ട്വന്റി ട്വന്റിയുടെ മുന്നില്‍ പോയി നില്‍ക്കുന്നു. യുഡിഎഫ് തൃക്കാക്കരയില്‍ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CM Pinarayi Vijayan | 'വികസനത്തിന്റെ പേരില്‍ ജനത്തെ വഴിയാധാരമാക്കുന്ന സര്‍ക്കാരല്ല എല്‍ഡിഎഫിനുളളത്'; മുഖ്യമന്ത്രി
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement