LIVE- മന്ത്രിക്കും ദേവസ്വം ബോർഡ് പ്രസിഡന്റിനുമെതിരെ മുഖ്യമന്ത്രി
Last Updated:
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ വരരുതെന്ന് പറയാൻ മന്ത്രിക്കോ ദേവസ്വം ബോർഡ് പ്രസിഡന്റിനോ അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് മന്ത്രിക്കും സ്ത്രീകൾ ശബരിമലയിൽ വരരുത് എന്ന് പറയാൻ സാധിക്കില്ല. ശബരിമല ദർശനത്തിനെത്തിയ വനിതകൾ സ്വയംപിൻവാങ്ങിയതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൻഎസ്എസിനെയുംമുഖ്യമന്ത്രി വിമർശിച്ചു. നവോത്ഥാന പാരമ്പര്യമുള്ള സംഘടന അയ്യപ്പ ജ്യോതിയിൽ അണിനിരന്നത് ശരിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻ എസ് എസിന് ഇരട്ടത്താപ്പാണ്. മതനിരപേക്ഷത ഉറപ്പാക്കാൻ മതേതര ചേരിക്കൊപ്പം നിൽക്കണം. അചാരങ്ങൾ മാറ്റുന്നതിനെതിരെയാണ് നിലവാട് എന്നത് ഉൾകൊള്ളാനാവില്ല. അചാരങ്ങൾ മുമ്പും തിരുത്തപ്പെട്ടതാണ്. മന്നത്ത് പത്മനാഭൻ ആചാരങ്ങൾ മാറ്റാൻ മുന്നിൽ നിന്നയാളാണ്. ശബരിമലയിലും ആചാരങ്ങളിൽ മാറ്റമുണ്ടായി. അന്നൊന്നും ഇല്ലാത്ത എതിർപ്പാണ് ചിലർ ഇപ്പോൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2018 10:59 AM IST


