CM Pinarayi | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
സിപിഎം നേതൃത്വവും രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ തള്ളി രംഗത്തെത്തി. പാർട്ടി നേതൃത്വം അറിയാത്ത സമരമായിരുന്നു ഇതെന്ന് സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് പ്രസ്താവനയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സിപിഎം നേതൃത്വവും രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ തള്ളി രംഗത്തെത്തി. പാർട്ടി നേതൃത്വം അറിയാത്ത സമരമായിരുന്നു ഇതെന്ന് സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തെ തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം പിബി അംഗം എ വിജയരാഘവനും നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇ ഡി രാഹുൽ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിൽ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. സമരങ്ങൾ മാതൃകാപരമാകണമെന്ന് എ വിജയരാഘവനും പറഞ്ഞു.
advertisement
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസില്‍ SFI അക്രമം; ജീവനക്കാരനെ മര്‍ദ്ദിച്ചു; ഫര്‍ണീച്ചറുകള്‍ അടിച്ചു തകര്‍ത്തു; പൊലീസ് ലാത്തിച്ചാർജ് നടത്തി
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ (SFI) പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എം പി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.
advertisement
എംപി എന്ന നിലയില്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടല്‍ നടത്തുന്നില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നല്‍കുക മാത്രമാണ് ഉണ്ടായത്. എന്നാല്‍ കത്തയേക്കണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പ്രധാനമന്ത്രിക്കാണെന്നും സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എസ്എഫ്‌ഐയുടെ പ്രതിഷേധ നേതൃത്വത്തില്‍ എം പി ഒഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്
മാര്‍ച്ച് ആക്രമസക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രോഡ് ഉപരോധിച്ചു.
advertisement
പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം അംഗങ്ങളുടെ കയ്യേറ്റം; വസ്ത്രം വലിച്ചു കീറി; പരാതി
പത്തനംതിട്ട പുറംമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയായിരുന്നു എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കയ്യേറ്റം ഉണ്ടായത്. കയ്യേറ്റത്തിനിടെ വസ്ത്രം വലിച്ചുകീറിയതായി സൗമ്യ പറഞ്ഞു. എല്‍ഡിഎഫ് സ്വതന്ത്രയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് പ്രസിഡന്റും മറ്റ് യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നു. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല.
advertisement
ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെ സിപിഎം ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രസിഡന്റിനെ തടയുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അതേസമയം ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. കയ്യേറ്റം ചെയ്‌തെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും അവര്‍ വ്യക്തമാക്കി നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം എല്‍ഡിഎഫ് സ്വതന്ത്രയുടെ പ്രസിഡന്റ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ കഴിഞ്ഞിരുന്നു. രാജിവയ്ക്കാത്ത സാഹചര്യത്തിലാണ് സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അങ്ങനെ ഒരു കരാര്‍ ഇല്ലെന്ന് സൗമ്യയും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 24, 2022 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CM Pinarayi | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി