Saji Cheriyan | സജി ചെറിയാന്റേത് കിളിപോയ സംസാരം; ഭരണഘടനയെ അവഹേളിച്ച മന്ത്രി രാജിവെക്കണം; വിഡി സതീശൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രാജി വെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ ഉടൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി വെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും സതീശൻ പറഞ്ഞു. സജി ചെറിയാന്റേത് കിളിപോയ സംസാരമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇവർ മനഃപൂർവം ചെയ്യുന്നതാണെന്നും അതിന് ഭരണഘടനയെ തെരഞ്ഞടുത്തത് ക്രൂരമായിപ്പോയെന്നും സതീശൻ പറഞ്ഞു. മന്ത്രിയ്ക്ക് ഭരണഘടനയുടെ മഹത്വം എന്താണെന്ന് അറിയുമോ എന്നും സതീശൻ ചോദിച്ചു.
വിഷയം സഭയില്‍ ഉന്നയിക്കുമെന്നും അതിന് മുന്നേ സജി ചെറിയാൻ രാജിവെക്കുമോയെന്ന് നോക്കാമെന്നും വിഡി സതീശൻ പറഞ്ഞു. സംഭവത്തിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്.
advertisement
പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും' എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 05, 2022 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Saji Cheriyan | സജി ചെറിയാന്റേത് കിളിപോയ സംസാരം; ഭരണഘടനയെ അവഹേളിച്ച മന്ത്രി രാജിവെക്കണം; വിഡി സതീശൻ







