കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Last Updated:

തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.
മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: കോൺക്രീറ്റ് സ്ലാബുകൾ രക്ഷാകവചമൊരുക്കി; കവളപ്പാറയിൽ ബാക്കിയായത് 'ഫഹ്മിത' മാത്രം
എല്‍എസ്ജിഡി അസിസ്റ്റന്റ് എന്‍ജിനീയറും ഓവര്‍സിയറും സ്‌കൂളുകള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് അതത് പഞ്ചായത്ത് സെക്രട്ടറിക്കും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും നാളെ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നഗരസഭകളിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് കോര്‍പ്പറേഷന്‍ എഇമാരും റിപ്പോര്‍ട്ട് നല്‍കണം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Next Article
advertisement
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
  • റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു

  • ക്രെഡിറ്റ് വേഫെയർ ഫിലിംസിനും ലോക ടീമിനുമാണെന്ന് വിജയ് ബാബു

  • 300 കോടി കളക്ഷൻ നേടി ലോക

View All
advertisement