കൊച്ചി: പിസി ജോര്‍ജിനെതിരെ പരാതിക്കാരി. തന്നെപ്പറ്റി അപവാദം പറയുന്നത് പിസി ജോര്‍ജ് നിര്‍ത്തണമെന്ന് പരാതിക്കാരി. പിസി ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. ദേഹത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തത്. പി.സി.ജോര്‍ജ് എട്ടു വര്‍ഷമായി അടുത്തിടപഴകുന്നു. അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.
രാഷ്ട്രീയമായി വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നെന്നും മോശക്കാരിയായി വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയുമെന്ന് പരാതിക്കാരി വ്യക്തമാക്കി. പിസി ജോര്‍ജ് മെന്ററായിരുന്നു പീഡനത്തോടെ അത് മാറി. നിയമനടപടികളുമായി മുന്നോട്ടുപോകും. നാളെ ഹൈക്കോടതിയെ സമീപിക്കും.
പീഡന പരാതിയില്‍ പിസി ജോര്‍ജിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു അറസ്റ്റിലായി മണിക്കൂറുകള്‍ക്കകമാണ് പി.സി ജോര്‍ജിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കർശന ഉപാധികളോടെയാണ് പി. സി ജോർജിന് ജാമ്യം ലഭിച്ചത്. ശക്തമായ വാദപ്രതിവാദത്തിനൊടുവിലാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്.
ഫെബ്രുവരി പത്തിന് നടന്നതെന്ന് പറയുന്ന സംഭവം ഇപ്പോൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പി സി ജോർജിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ശക്തമായ വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളതെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pc george, Sexual abuse