ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചു; മന്ത്രി പി രാജീവിന്റെ പഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി
- Published by:Sarika KP
- news18-malayalam
Last Updated:
സർക്കാർ ഉദ്യോഗസ്ഥനായ സേതുരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് പരാതി.
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മന്ത്രി പി രാജീവിന്റെ പഴ്സണൽ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണന് എതിരെ പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിന്റോ ജോൺ ആണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥനായ സേതുരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് പരാതി.
കഴിഞ്ഞദിവസം ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കിൽ വീഡിയോ ഇട്ടതിന് നടൻ വിനായകന് എതിരെ പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. വിനായകന്റെ മൊഴിയെടുത്ത പൊലീസ്, നടന്റെ ഫോൺ പിടിച്ചെടുത്തിരുന്നു.
Also read-ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില് നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രക്കിടെയാണ് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ വിനായകൻ ഫേസ്ബുക്ക് ലൈവിൽ വീഡിയോ ചെയ്തത്. പിന്നാലെ നിരവധി കോൺഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പരാതിയുമായി എത്തി. തുടർന്ന് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് കാട്ടി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 24, 2023 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചു; മന്ത്രി പി രാജീവിന്റെ പഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി