ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു

Last Updated:

മൂന്ന് ദിവസത്തിനകം സ്‌റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി

വിനായകൻ
വിനായകൻ
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് ദിവസത്തിനകം സ്‌റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. വിനായകന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പൊലീസിനോട് പറഞ്ഞതായാണ് വിവരം.
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രക്കിടെയാണ് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ വിനായകൻ ഫേസ്ബുക്ക് ലൈവിൽ വീഡിയോ ചെയ്തത്. പിന്നാലെ നിരവധി കോൺഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പരാതിയുമായി എത്തി. തുടർന്ന് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് കാട്ടി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്.
advertisement
എന്നാൽ വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിനായകന്റെ കലൂരിലെ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രവർത്തകർ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ പൊട്ടിച്ചുവെന്നും കാണിച്ച് വിനായകനും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വിനായകനെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളിലും ആലോചന നടക്കുന്നുണ്ട്. താരസംഘടനയായ അമ്മയിൽ വിനായകൻ അംഗമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു
Next Article
advertisement
'അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം; ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ച നടന്നിട്ടില്ല';ശ്വേതാ മേനോൻ
'അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം; ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ച നടന്നിട്ടില്ല';ശ്വേതാ മേനോൻ
  • അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ചയില്ല.

  • പ്രതികൾക്കുള്ള ശിക്ഷ പോരെന്നും അപ്പീൽ പോകണമെന്ന് വ്യക്തിപരമായ അഭിപ്രായമാണെന്ന് ശ്വേത പറഞ്ഞു.

  • അമ്മയുടെ പ്രതികരണം വൈകിയെന്ന ബാബുരാജിന്റെ അഭിപ്രായം വ്യക്തിപരമായതാണെന്നും ശ്വേത വ്യക്തമാക്കി.

View All
advertisement