'കെ.ആർ. മീരയ്ക്കെതിരേ ആക്രമണത്തിന് പ്രേരിപ്പിച്ചു': ബൽറാമിനെതിരേ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി

Last Updated:

സെന്‍റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സ്റ്റഡീസാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയത്

തിരുവനന്തപുരം: എഴുത്തുകാരി കെ.ആർ. മീരയ്ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിച്ചതിന് തൃത്താല എം.എൽ.എ വി.ടി ബൽറാമിനെതിരെ പരാതി. സെന്‍റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സ്റ്റഡീസാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ കെ.ആർ മീരയെ തെറിവിളിക്കാൻ ആഹ്വാനം നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് പരാതി നൽകിയതെന്ന് സെന്‍റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സ്റ്റഡീസ് ചെയർപേഴ്സൺ ഡോ. ആരിഫ കെ.സി ന്യൂസ് 18നോട് പറഞ്ഞു. പരസ്യമായി മീരയെ അധിക്ഷേപിക്കാൻ ആളുകളെ ക്ഷണിക്കുകയാണ് ബൽറാം ചെയ്തത്. എം.എൽ.എ എന്ന നിലയിലുള്ള ഉത്തരവാദിത്വം മറന്നാണ് ബൽറാമിന്‍റെ പ്രവൃത്തിയെന്നും അവർ പറഞ്ഞു. സ്ത്രീവിരുദ്ധതയെ ലളിതമായി കാണാനാകില്ല. അതിനുപുറമെയാണ് സൈബർ ലിഞ്ചിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ഡോ. ആരിഫ പറഞ്ഞു.
കാസർകോട് പെരിയ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ.ആർ മീരയും വി.ടി ബൽറാമും ഏറ്റുമുട്ടിയത്. കൊലപാതകത്തിൽ നിശബ്ദത പാലിച്ച എഴുത്തുകാർക്ക് നട്ടെല്ല് ഇല്ലെന്നും അതിന് പകരം വാഴപ്പിണ്ടിയാണ് നല്ലതെന്നുമുള്ള പ്രതിഷേധം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തിരുന്നു. ഫേസ്ബുക്കിലൂടെ ബൽറാമും വാഴപ്പിണ്ടി പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. ഇതിന് മറുപടിയായുള്ള കെ.ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം ഇട്ട കമന്‍റാണ് വിവാദമായത്. പോ മോളേ ''മീരേ' എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം- ഇതായിരുന്നു ബൽറാമിന്‍റെ വിവാദ കമന്‍റ്.
advertisement
'പോ മോളേ ''മീരേ' എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍'; കമന്റിട്ട വി.ടി. ബല്‍റാമിനെതിരേ വ്യാപക പ്രതിഷേധം
കൊലപാതകരാഷ്ട്രീയത്തെ അപലപിക്കാന്‍ തയ്യാറാകാത്ത എഴുത്തുകാര്‍ നട്ടെല്ലിന് പകരം വാഴപ്പിണ്ടി വെക്കുന്നതാണ് നല്ലതെന്ന പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മീര രംഗത്തെത്തിയത്. 'അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.' എന്ന് അവസാനിക്കുന്നതായിരുന്നു മീരയുടെ പോസ്റ്റ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ.ആർ. മീരയ്ക്കെതിരേ ആക്രമണത്തിന് പ്രേരിപ്പിച്ചു': ബൽറാമിനെതിരേ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement