• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോൺഗ്രസിനോട് വേണ്ട; മുഹമ്മദ് ഷിയാസ്

'ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോൺഗ്രസിനോട് വേണ്ട; മുഹമ്മദ് ഷിയാസ്

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെഎസ്‌യു വനിതനേതാവിനെ പോലീസുകാരന്‍ പിടിച്ചുമാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ്  മുഹമ്മദ് ഷിയാസ്

  • Share this:

    കളമശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെഎസ്‌യു വനിതനേതാവിനെ പോലീസുകാരന്‍ പിടിച്ചുമാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ്  മുഹമ്മദ് ഷിയാസ്. കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെയാണ് പുരുഷ പോലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചുനീക്കിയത്.

    ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും,
    കളി കോൺഗ്രസിനോട് വേണ്ട എന്നായിരുന്നു സംഭവത്തില്‍ മുഹമ്മദ് ഷിയാസിന്‍റെ പ്രതികരണം. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡില്‍ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായെത്തിയത്.

    പ്രവര്‍ത്തകരായ ആണ്‍കുട്ടികളെ  പൊലീസുകാര്‍ പിടിച്ചുമാറ്റിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മിവ ജോളിയെ അറസ്റ്റ് ചെയ്ത് നീക്കാന്‍ വൈകി. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്ഐ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചു. പിന്നീട് വനിത പൊലീസെത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് കയറ്റി.
    വനിതാ പ്രവര്‍ത്തകയോട് അക്രമം കാണിച്ച  പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
    Published by:Arun krishna
    First published: