അഞ്ചു ദിവസത്തെ മത്സരം; മൂവാറ്റുപുഴ കേരളോത്സവം വാഴക്കുളം കാർമൽ സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
26-ാം തീയതി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന കലാമത്സരങ്ങളോടെ ബ്ലോക്ക് തല കേരളോത്സവത്തിന് സമാപനമാകും.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. വാഴക്കുളം കാർമൽ സ്കൂൾ ഗ്രൗണ്ടിൽ ഡോ. മാത്യു കുഴൽനാടൻ എം എൽ എ കേരളോത്സവം ഉദ്ഘാടനം ചെയ്തു. 20, 21, 22, 25, 26 ദിവസങ്ങളിൽ വിവിധ വേദികളിലായി മത്സരങ്ങൾ നടക്കും. 21ന് വാഴക്കുളം ലയൺസ് ക്ലബ്ബ് കോർട്ടിൽ ഷട്ടിൽ ബാഡ്മിൻ്റൺ മത്സരവും 22 ന് വേങ്ങച്ചുവട് വടംവലിയും 25ന് കല്ലൂർക്കാട് സെൻ്റ് അഗസ്റ്റിൻസ് സ്ക്കൂൾ ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങളും നടക്കും.
26-ാം തീയതി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന കലാമത്സരങ്ങളോടെ ബ്ലോക്ക് തല കേരളോത്സവത്തിന് സമാപനമാകും. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാന വിതരണവും ഡീൻ കുര്യാക്കോസ് എം.പി. നിർവഹിക്കും.
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസി ജോളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ്, ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടോമി തന്നിട്ടാമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ തോമസ് സാറാമ്മ ജോൺ, ഷിവാഗോ തോമസ്, അംഗങ്ങളായ പ്രൊഫ. ജോസ് അഗസ്റ്റിൻ, രമ രാമകൃഷ്ണൻ, മേഴ്സി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. സുധാകരൻ, കാർമൽ സ്ക്കൂൾ പ്രിൻസിപ്പാൾ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, പി.റ്റി. ജയ്സൺ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജോസ് റ്റി ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 20, 2025 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
അഞ്ചു ദിവസത്തെ മത്സരം; മൂവാറ്റുപുഴ കേരളോത്സവം വാഴക്കുളം കാർമൽ സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി