• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്ന് സുധാകരന്‍; കന്റോന്‍മെന്റ് ഹൗസില്‍ 'റെയ്ഡ്' നടത്തിയതില്‍ സതീശനും അമര്‍ഷം

ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്ന് സുധാകരന്‍; കന്റോന്‍മെന്റ് ഹൗസില്‍ 'റെയ്ഡ്' നടത്തിയതില്‍ സതീശനും അമര്‍ഷം

മുൻ എംഎൽഎ മാരടക്കമുളള തിരുവനന്തപുരത്തെ പ്രധാന നേതാക്കളാണ് ഇന്നലെ രാത്രി വിഡി സതീശനുമായി ഔദ്യോ​ഗിക വസതിയിൽ  ചർച്ച നടത്തിയത്.

  • Share this:
    തിരുവനന്തപുരം: ആരും പ്രതീക്ഷിച്ചതല്ല, കെ സുധാകരനും വിഡി സതീശനും തമ്മിലുള്ള ഈ ആശയകുഴപ്പം. ഡിസിസി പ്രസിഡന്റും മുൻ എംഎൽഎ മാരുമടക്കമുളള തിരുവനന്തപുരത്തെ പ്രധാന നേതാക്കളാണ് ഇന്നലെ രാത്രി വിഡി സതീശനുമായി ഔദ്യോ​ഗിക വസതിയിൽ  ചർച്ച നടത്തിയത്. ​ഡിസിസി ഭാരവാഹിപട്ടിക തയ്യാറാക്കൽ അവസാനഘട്ടിലായതിനാൽ ഇത് ​ഗ്രൂപ്പ് യോഗമാണെന്ന് ആരോപണമുയർന്നു. കടുത്ത അമർഷത്തിൽ രാത്രിയിൽ തന്നെ പരിശോധിക്കാൻ സുധാകരൻ ആളെ നിയോ​ഗിച്ചത് അതുകൊണ്ടാണ്.

    ​ഗ്രൂപ്പ് യോ​ഗമല്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും താൻ പരിശോധനക്ക് ആളെ വിട്ടില്ലെന്ന് കെ സുധാകരനും പിന്നീട് പറഞ്ഞെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.​ഇനി ​ഗ്രൂപ്പ് ​പ്രവർത്തനത്തിനില്ലെന്ന് പ്രഖ്യാപനം നടത്തി നേതൃത്വം ഏറ്റവരാണ് സുധാകരനും സതീശനും. അടുത്തിടെ നടന്ന കെപിസിസി ഭാരവാഹി നിർണ്ണയിത്തില്ലെല്ലാം ഇരു നേതാക്കളും കൂട്ടായി ആലോചിച്ചാണ് തീരുമാനങ്ങളെടുത്തിരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി സതീശൻ സ്വന്തം നിലക്ക് ആലോചനകൾ നടത്തുന്നവെന്നതതാണ് സുധാകരനെ ചൊടിപ്പിച്ചത്. മുമ്പ് ഐ ​ഗ്രൂപ്പിന്റെ ഭാ​ഗമായിരുന്നവരാണ് ഒന്നിച്ചുകൂടിയതെന്നതും ​ഗ്രൂപ്പ് യോ​ഗമെന്ന ആരോപണം ശക്തിപ്പെടുത്തി.

    Also Read-Liquor Policy | ഐടി സ്ഥാപനങ്ങൾക്ക് പബ് ലൈസൻസ് അനുവദിക്കും; പ്രഖ്യാപനം അടുത്ത മദ്യനയത്തിൽ

    സുധാകരനും-സതീശനുമിടയിലെന്ത്?
    ഇരു നേതാക്കൾക്കുമിടയിലെ ബന്ധം പഴയതുപോലെ ഊഷ്മളമല്ല.  ഇതിന് പല കാരണങ്ങളുമുണ്ട്. രമേശ് ചെന്നിത്തലയും കെ സുധാകരനും തമ്മിലുള്ള അടുപ്പമാണ് ഇതിന് പ്രധാന കാരണം. സുധാകരനുമായുള്ള ഭിന്നത പരിഹരിച്ച ഐ ​ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുന്നു. സുധാകരനുമായി അടുത്ത്, വിഡി  സതീശനുമായി അകലം പാലിക്കുന്നതാണ് ചെന്നിത്തലയുടെ സമീപനം.

    പുനസംഘടന പൂർത്തിയാക്കൽ , സംഘടന തെരഞ്ഞെടുപ്പ് എന്നിങ്ങനെ വലിയ വെല്ലുവിളികൾ മുന്നിലുള്ള സുധാകരനാവട്ടെ, ഐ ​ഗ്രൂപ്പിന്റെ സഹായം ആ​ഗ്രഹിക്കുകയും ചെയ്യുന്നു. സംഘടന തെരഞ്ഞെടുപ്പ് നടന്നാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഭീഷണി ഉണ്ടാവാതിരിക്കാനുള്ള മുൻ കരുതൽ കൂടിയാണിത്. ​സുധാകരനും ഐ ​ഗ്രൂപ്പും തമ്മിലുള്ള ഈ പുതിയ കൂട്ട് കെട്ട് മനസിലാക്കിയാണ്  വിഡി സതീശൻ നീങ്ങുന്നതെന്ന് കോൺ​ഗ്രസ്സ് നേതാക്കൾ സംശയിക്കുന്നു. മാറി മറിയുന്ന ​ഗ്രൂപ്പ് സമവാക്യങ്ങൾ പുതിയ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് വ്യക്തം.

    സതീശന്റെ അതൃപ്തി
    ​ഗ്രൂപ്പ് യോ​ഗം നിരീക്ഷിക്കാനെന്ന പേരിൽ ഔ​​ദ്യോ​ഗിക വസതിലിലേക്ക് അളെ വിട്ടതിൽ വിഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന നീക്കമായി പോയിതെന്ന പരാതി സതീശൻ ,കെ സുധാകരനെ അറിയിച്ചു. ഇതു നേതാക്കൾക്കുമിടയിലെ  ആശയകുഴപ്പം ശക്തിപ്പെടുന്നതായി പുതിയ സംഭവങ്ങൾ.

    Also Read-U Prathibha| വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കും

    അടുത്തിടെ ലോകായുക്ത ഭേദ​ഗതിക്കെതിരെ നിരാകരണം പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രസ്ഥാവനക്കെതിരെ വിഡി സതീശൻ അതൃപ്തി  അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ മുൻ പ്രതിപക്ഷനേതാവ് പറയുന്നതിലുള്ള അതൃപ്തിയാണ് സതീശൻ പ്രകടമാക്കിയത്.എന്നാൽ ഈ നീക്കത്തിന് കെ സുധാകരൻ വേണ്ടത്ര പിൻതുണ നൽകിയില്ലെന്ന് മാത്രമല്ല, രമേശ് ചെന്നിത്തലക്ക് പിൻതുണ നൽകുകയും ചെയ്തു.

    പിന്നോട്ട് വലിക്കുന്നെന്ന് സതീശൻ, തോന്നിയിട്ടില്ലെന്ന് സുധാകരൻ
    മികച്ച രീതിയിൽ മുന്നോട്ട് പോവുന്ന തന്നെ പാർട്ടിയിൽ നിന്ന് തന്നെ ഒരു വിഭാ​ഗം പിന്നോട്ട് വലിക്കുകയാണെന്നാണ് വിഡി സതീശന്റെ പരാതി. രമേശ് ചെന്നിത്തലയേയും ഐ ​ഗ്രൂപ്പിനേ യും ലക്ഷ്യമിട്ടാണ് സതീശന്റെ നീക്കം. മുമ്പെങ്ങും ഉണ്ടാവാത്ത തരത്തിൽ നേതാക്കളുമായി താൻ കൂടിയാലോചന നടത്തുന്നുണ്ട്. പക്ഷേ ചിലർ മനപൂർവ്വം വിവാദമുണ്ടാക്കുന്നു.സർക്കാരിനെ നല്ല രീതിൽ പ്രതിരോധിക്കുന്നത് തടസ്സപ്പെടുത്താനാണ് ശ്രമം.എന്നാൽ കെ സുധാകരൻ ഈ ആരോപണം നിഷേധിച്ചു.തന്റെ ശ്രദ്ധയിൽ പിന്നോട്ട് വലിക്കുന്ന നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്ന് കെ സുധാകരൻ പറഞ്ഞു.
    Published by:Jayesh Krishnan
    First published: