• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് നാലു സീറ്റുകൂടി; ജോസ് കെ മാണി മുന്നണി വിട്ടാൽ കോൺഗ്രസ് ഉന്നമിടുന്നത്

കോട്ടയത്ത് നാലു സീറ്റുകൂടി; ജോസ് കെ മാണി മുന്നണി വിട്ടാൽ കോൺഗ്രസ് ഉന്നമിടുന്നത്

ജില്ലയിലെ ആകെയുള്ള ഒമ്പത് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നത്.കേരളാ കോൺഗ്രസിന്റെ ജൂനിയറായി നിലകൊള്ളുന്നതിൽ അമർഷമുള്ളവരാണ് ജില്ലയിലെ കോൺഗ്രസുകാരിൽ ഭൂരിഭാഗവും.

jose, joseph

jose, joseph

  • Share this:
കോട്ടയം: കേരളാ കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗം മുന്നണിക്ക് പുറത്തുപോയാൽ മത്സരിക്കാൻ കുറഞ്ഞത് മൂന്നു സീറ്റുകൾ എങ്കിലും കിട്ടുമെന്നാണ് കോട്ടയം ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തി കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി തുടരേണ്ടതില്ലെന്നാണ് കോട്ടയം ഡിസിസിയുടെ നിലപാട്. മുന്നണിയെ ഭീഷണിപ്പെടുത്തുന്നവര്‍ പുറത്തുപോകട്ടെയെന്നാണ് ഇന്നുചേർന്ന ഡിസിസി യോഗത്തിലെ ഭൂരിഭാഗത്തിന്റെയും നിലപാട്. ജില്ലയിലെ പല നിയമസഭാ സീറ്റിലും താല്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഈ നീക്കങ്ങള്‍ക്ക് മുന്നിൽ.

ജില്ലയിലെ ആകെയുള്ള ഒമ്പത് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നത്. അതിൽ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും തിരുവഞ്ചൂരിന്റെ കോട്ടയവും കഴിഞ്ഞാൽ വൈക്കം വലിയ സാദ്ധ്യതകൾ ഇല്ലാത്ത ഒന്നാണ്. ജോസ് കെ മാണി മുന്നണി വിട്ടാല്‍ പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ നിലവിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റേതായി കാഞ്ഞിരപ്പള്ളി മാത്രമാണ് ഉള്ളത്. കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, സി.എഫ്. തോമസ് എന്നിവർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലാണ്.

ജില്ലയിലെ കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ എണ്ണമാകട്ടെ ഒരു ഡസനിലേറെ വരും.ചങ്ങനാശ്ശേരിക്കാരനും മുൻ ഡിസിസി അധ്യക്ഷനുമായ കെ.സി ജോസഫ് 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. ഇതിനെതിരെ പ്രാദേശിക വികാരം ശക്തവുമാണ്. പാലാ മണ്ഡലത്തിൽ നിന്നുള്ള ജോസഫ് വാഴക്കൻ മൂവാറ്റുപുഴ നിന്നാണ് മത്സരിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, ഡിസിസി മുൻ അധ്യക്ഷൻ ടോമി കല്ലാനി, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, തുടങ്ങിയ നിരവധി മുൻ നിരനേതാക്കൾ പരിഗണനയിൽ ഉണ്ടാകും. അതിനാല്‍ ജോസ് കെ മാണി വിഭാഗത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ ലക്ഷ്യം. .

എന്നാൽ ജോസ് കെ മാണി വിഭാഗം മുന്നണി വിടുന്ന അവസ്ഥയുണ്ടായാൽ കേരള കോണ്‍ഗ്രസിലെയും മുന്നണിയിലെയും സമവാക്യങ്ങളിലും മാറ്റം വരും എന്നു കരുതുന്നവരും ഏറെയാണ്.
TRENDING:Unlock 1.0| ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
ഇതുവരെയുള്ള എല്ലാ സ്ഥാനങ്ങളും ജോസ് കെ മാണി വിഭാഗം നേടിയത് സമ്മര്‍ദ്ദം ചെലുത്തിയാണ് എന്നാണ് കോൺഗ്രസിലെ പൊതു വികാരം. ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ഇതിന് ഉദാഹരണമാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഭീഷണിപ്പെടുത്തി സ്ഥാനങ്ങള്‍ നേടിയെടുക്കുന്നത് ഇനിയും അനുവദിക്കാനാകില്ല. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ അതിനെ പിന്തുണയ്ക്കണമെന്ന് യോഗത്തില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. യോഗത്തിൽ അങ്ങേയറ്റം രോഷാകുലരായി പെരുമാറിയ പല അംഗങ്ങളെയും മുതിർന്ന നേതാക്കൾ വളരെ പ്രയാസപ്പെട്ടാണ് ശാന്തരാക്കിയത്.

കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പി.ജെ ജോസഫുമായുള്ള കേരള കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പങ്കുവെക്കുന്നതുസംബന്ധിച്ച കരാർ പാലിക്കുന്നതിലെ ഭിന്നതയുമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിറകിൽ . നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കുന്ന സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ രാജിവെക്കില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പാലായിലെത്തി നടത്തിയ ചര്‍ച്ചയിലും ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. പാലായിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം ജോസഫ് വിഭാഗം ചതിച്ചതാണെന്നും അങ്ങനെയുള്ളവര്‍ക്ക് പദവി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്. എന്നാല്‍ ചില മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോഴും ജോസ് കെ മാണിക്കൊപ്പമാണ്. പക്ഷേ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച കരാർ പാലിക്കണം എന്ന നിലപാടിനാണ് മുൻ‌തൂക്കം.
Published by:Chandrakanth viswanath
First published: