Exclusive| തൃശൂരിൽ സന്ദീപ് വാര്യർ വരുമോ ? യുവമുഖങ്ങളെയിറക്കി 30 സി ക്ലാസ് മണ്ഡലങ്ങൾ നേടാൻ കോൺഗ്രസ്
- Published by:Rajesh V
- news18-malayalam
- Written by:Dan Kurian
Last Updated:
ചെങ്ങന്നൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയും തിരുവനന്തപുരത്ത് കെ എസ് ശബരിനാഥനും പീരുമേട്ടിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും പരിഗണന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്
ഡാൻ കുര്യൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലങ്ങൾ ഉറപ്പിക്കാൻ മൂന്നാംവട്ട സർവേ പൂർത്തിയാക്കി എഐസിസി. ജയസാധ്യത കുറഞ്ഞ 30 സി ക്ലാസ് മണ്ഡലങ്ങളിൽ യുവമുഖങ്ങളെ മത്സരരംഗത്തിറക്കി മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാണ് പദ്ധതി. തിരുവമ്പാടിയിൽ വി.എസ് ജോയിയും തൃത്താലയിൽ വി ടി ബൽറാമും തൃശൂരിൽ സന്ദീപ് വാര്യരും മത്സര രംഗത്തിറങ്ങും എന്നാണ് സൂചന.
ജയം ഉറപ്പുള്ള മണ്ഡലങ്ങൾ, ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ, ജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു കൊണ്ടാണ് എഐസിസിയുടെ സർവേ നടപടികൾ പൂർത്തിയായിരിക്കുന്നത്. ജയ സാധ്യത കുറഞ്ഞ 30 സി ക്ലാസ് മണ്ഡലങ്ങളിൽ യുവമുഖങ്ങളെ മത്സര രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് പദ്ധതി. തിരുവമ്പാടി,തൃത്താല, തൃശൂർ എന്നിവിടങ്ങളിൽ യഥാക്രമം വി എസ് ജോയി, വി ടി ബൽറാം, സന്ദീപ് വാര്യർ തുടങ്ങിയ പേരുകൾക്കാണ് മുൻതൂക്കം. ചെങ്ങന്നൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയും തിരുവനന്തപുരത്ത് കെ എസ് ശബരിനാഥനും പീരുമേട്ടിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും പരിഗണന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
advertisement
ഉദുമ - ബി പി പ്രദീപ് കുമാർ
തൃക്കരിപ്പൂർ - ജോമോൻ ജോസ്
തളിപ്പറമ്പ് - അബ്ദുൽ റഷീദ് (യൂത്ത് കോൺഗ്രസ് നേതാവ്)
പയ്യന്നൂർ - മുഹമ്മദ് ഷമ്മാസ്
കണ്ണൂർ - റിജിൽ മാക്കുറ്റി
പേരാമ്പ്ര - വി ആർ അനൂപ്
കൊയിലാണ്ടി - കെ എം അഭിജിത്
കോഴിക്കോട് നോർത്ത് - വിദ്യാ ബാലകൃഷ്ണൻ
ബാലുശ്ശേരി - വി ടി സൂരജ്
തവനൂർ - എ എം രോഹിത്
advertisement
പട്ടാമ്പി - റിയാസ് മുക്കോളി
കുന്നംകുളം - സോയ ജോസഫ്
മണലൂർ- ശോഭ സുബിൻ
കൊടുങ്ങല്ലൂർ - ഒ ജെ ജനീഷ്
കോതമംഗലം - ജിന്റോ ജോൺ
അമ്പലപ്പുഴ - എ ആർ കണ്ണൻ
കായംകുളം - അരിത ബാബു
കാഞ്ഞിരപ്പള്ളി - ആൻ സെബാസ്റ്റ്യൻ (കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് )
പുനലൂർ- അഡ്വ. സഞ്ജയ് ഖാൻ
കഴക്കൂട്ടം- ജെ എസ് അഖിൽ
ചിറയിൻകീഴ് - ബി എസ് അനൂപ്
advertisement
നെടുമങ്ങാട് - ബി ആർ എം ഷഫീർ
വർക്കല - എം ജെ ആനന്ദ്
അരുവിക്കര - എം ആർ ബൈജു
തുടങ്ങിയ പേരുകൾക്കാണ് മുൻഗണന.
നിർദിഷ്ട മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങാൻ യുവമുഖങ്ങൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ നിർദ്ദേശം നൽകുമെന്നാണ് വിവരം. അതേസമയം മുതിർന്ന നേതാക്കളുടെ തമ്മിലടി ജയസാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥാനാർത്ഥി നിർണയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും എഐസിസി നേരിട്ടാകും മേൽനോട്ടം വഹിക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 30, 2025 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive| തൃശൂരിൽ സന്ദീപ് വാര്യർ വരുമോ ? യുവമുഖങ്ങളെയിറക്കി 30 സി ക്ലാസ് മണ്ഡലങ്ങൾ നേടാൻ കോൺഗ്രസ്