പ്രവാസി സംരംഭകന്‍റെ ആത്മഹത്യ: ജൂലൈ അഞ്ചിന് കോൺഗ്രസിന്‍റെ പ്രതിഷേധ ധര്‍ണ

Last Updated:

ജൂലൈ അഞ്ചിന് വെള്ളിയാഴ്ച രാവിലെ 11ന് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും കൂട്ടധർണ നടത്തും.

തിരുവനന്തപുരം: പ്രവാസി സംരംഭകന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആന്തൂര്‍ നഗരസഭ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ജൂലൈ അഞ്ചിന് വെള്ളിയാഴ്ച രാവിലെ 11ന് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും കൂട്ടധർണ നടത്തും. സി.പി.എം. നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിയും മനുഷ്യത്വരഹിത നിലപാടുകളും കോണ്‍ഗ്രസ് തുറന്നു കാട്ടുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിവിധ ജില്ലകളില്‍ നടക്കുന്ന കൂട്ട ധർണയില്‍ കോണ്‍ഗ്രസിന്‍റെ സമുന്നതനേതാക്കള്‍ പങ്കെടുക്കും.
ജില്ലകളിലെ പരിപാടികള്‍ താഴെപ്പറയുന്നവര്‍ ഉത്ഘാടനം ചെയ്യുന്നതാണ്
തിരുവനന്തപുരം - രമേശ് ചെന്നിത്തല
കൊല്ലം - അഡ്വ.സി.ആര്‍.ജയപ്രകാശ്
പത്തനംതിട്ട - ശരത്ചന്ദ്ര പ്രസാദ്
ആലപ്പുഴ - ലാലി വിന്‍സെന്റ്
advertisement
കോട്ടയം - ജോണ്‍സണ്‍ എബ്രഹാം
ഇടുക്കി - അഡ്വ.ബാബു പ്രസാദ്
എറണാകുളം - തമ്പാനൂര്‍ രവി
തൃശൂര്‍ - സജീവ് ജോസഫ്
പാലക്കാട് - എന്‍.സുബ്രഹ്മണ്യന്‍
മലപ്പുറം - വി.എ.നാരായണന്‍
കോഴിക്കോട് - കെ.പി.കുഞ്ഞിക്കണ്ണന്‍
വയനാട് - കെ.പി.അനില്‍കുമാര്‍
കണ്ണൂര്‍ - അഡ്വ.പി.എം.സുരേഷ് ബാബു
കാസര്‍ഗോഡ് - ഡോ.ശൂരനാട് രാജശേഖരന്‍
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രവാസി സംരംഭകന്‍റെ ആത്മഹത്യ: ജൂലൈ അഞ്ചിന് കോൺഗ്രസിന്‍റെ പ്രതിഷേധ ധര്‍ണ
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement