ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാനാവില്ലെന്ന് പോലീസ്; മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് വിദേശിയുടെ പ്രതിഷേധം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്ന സ്റ്റീവിനെ പൊലീസ് തടയുകയായിരുന്നു.
തിരുവനന്തപുരം: പൊലീസിന്റെ മദ്യ പരിശോധനയില്‍ വിദേശ വിനോദ സഞ്ചാരിയ്ക്ക് അവഹേളനം. പരിശോധനയില്‍ വാഹനത്തില്‍ നിന്ന് മദ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ബില്ല് ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു. തുടര്‍ന്ന് മദ്യം റോഡില്‍ ഒഴിച്ചു കളഞ്ഞായിരുന്നു സ്വീഡിഷ് പൗരന്റെ പ്രതിഷേധം.
ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്ന സ്റ്റീവിനെ പൊലീസ് തടയുകയായിരുന്നു. മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പൊലീസിനെ അറിയിച്ചു. എന്നാല്‍ ബില്ല് ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നതോടെ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് ഒഴിച്ചു കളയുകയായിരുന്നു.
കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടെങ്കിലും പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം ബാഗില്‍ തിരിച്ചുവയ്ക്കുകയും ചെയ്തു. സമീപത്തുള്ള ചില ചെറുപ്പക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
advertisement
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ബില്‍ വാങ്ങിവന്നാല്‍ മതി മദ്യം കളയണ്ടെന്നായി പൊലീസ്. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങിയെത്തിയ സ്റ്റീവ് അത് പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2021 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാനാവില്ലെന്ന് പോലീസ്; മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് വിദേശിയുടെ പ്രതിഷേധം