Corona Virus LIVE: രോഗം സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ നില മെച്ചപ്പെട്ടു; 1471 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി
Last Updated:
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേര്‍ക്കെതിരെ കേസെടുത്തു
തൃശൂരിൽ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 1471 പേര്‍ സംസ്ഥാനത്താകെ നിരീക്ഷണത്തിലുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേര്‍ക്കെതിരെ കേസെടുത്തു എന്നും മന്ത്രി പറഞ്ഞു. കൊറോണ ഉള്ള പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ പൊതുചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വീടുകളിലും പൊതു ചടങ്ങുകള്‍ നടത്തരുത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രത്യേക ബോധവത്ക്കരണം നടത്തും. പഞ്ചായത്ത് തലത്തിലും ബോധവത്ക്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
കോറോണ വിഷയത്തില്‍ കൂടുതല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
ഇന്ന് 15 സാമ്പിളുകള്‍ കൂടി അയച്ചു. രോഗ ലക്ഷണങ്ങളുള്ള പത്തു പേര്‍ തൃശൂരില്‍ ആശുപത്രിയില്‍ ഉണ്ട്. ആവശ്യത്തിന് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
തത്സമയ വിവരങ്ങൾ ചുവടെ....
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 31, 2020 6:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Corona Virus LIVE: രോഗം സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ നില മെച്ചപ്പെട്ടു; 1471 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി


