ശരീരത്തിൽ സിറിഞ്ച്; കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതിമാർ മരിച്ചനിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇവരുടെ ശരീരത്തില്‍നിന്ന് സിറിഞ്ച് കുത്തിവെച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ് രശ്മി
കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം.
ഇതും വായിക്കുക: ഹെൽമെറ്റ് എടുക്കുന്നതിനിടെ ലോറിയിടിച്ച് മരിച്ചത് ബൈക്ക് യാത്രികരായ ആലപ്പുഴ സ്വദേശിനിയും എറണാകുളം സ്വദേശിയും
ഇവരുടെ ശരീരത്തില്‍നിന്ന് സിറിഞ്ച് കുത്തിവെച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ് രശ്മി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസിന്റെ പരിശോധന തുടരുകയാണ്.
ഇതും വായിക്കുക: രണ്ട് നവജാതശിശുക്കളെയും കൊന്നത് അവിവാഹിതയായ അമ്മ; 12 മണിക്കൂർ ചോദ്യംചെയ്യലിൽ കുറ്റംസമ്മതിച്ച് പ്രതികൾ; അറസ്റ്റ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
June 30, 2025 10:50 AM IST