ഹെൽമെറ്റ് എടുക്കുന്നതിനിടെ ലോറിയിടിച്ച് മരിച്ചത് ബൈക്ക് യാത്രികരായ ആലപ്പുഴ സ്വദേശിനിയും എറണാകുളം സ്വദേശിയും

Last Updated:

ഞായറാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു അപകടം

News18
News18
തൃശൂര്‍: റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവേ ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വഴക്കുംപാറ അടിപ്പാതയ്ക്ക് മുകളിലാണ് അപകടം നടന്നത്. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ(38) എന്നിവരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഇതും വായിക്കുക: രണ്ട് നവജാതശിശുക്കളെയും കൊന്നത് അവിവാഹിതയായ അമ്മ; 12 മണിക്കൂർ ചോദ്യംചെയ്യലിൽ കുറ്റംസമ്മതിച്ച് പ്രതികൾ; അറസ്റ്റ്
പാലക്കാട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. ഹെല്‍മെറ്റ് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഈ സമയം പുറകില്‍ വന്ന ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി. പാലുമായി പോവുകയായിരുന്നു ലോറി.
ഇതും വായിക്കുക: വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രം; നവവധു ജീവനൊടുക്കിയതിനു പിന്നിൽ
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് വണ്ടിയ്ക്കടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹെൽമെറ്റ് എടുക്കുന്നതിനിടെ ലോറിയിടിച്ച് മരിച്ചത് ബൈക്ക് യാത്രികരായ ആലപ്പുഴ സ്വദേശിനിയും എറണാകുളം സ്വദേശിയും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement