BREAKING:ജോസ് കെ മാണിക്ക് തിരിച്ചടി; ചെയർമാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
Last Updated:
തൊടുപുഴ മുൻസിഫ് കോടതിയുടേതാണ് നടപടി
തൊടുപുഴ: ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു. തൊടുപുഴ മുൻസിഫ് കോടതിയുടേതാണ് നടപടി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രണ്ടുപേർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ചെയർമാനായിട്ടുള്ള ഔദ്യോഗിക നാമം ഉപയോഗിക്കുവാൻ പാടില്ല. ചെയർമാന്റെ ഓഫീസ് കൈകാര്യം ചെയ്യുന്നതിനും സ്റ്റേ ബാധകമാണ്. ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നൽകിയ കേസിലാണ് സ്റ്റേ. ചെയർമാൻ ആണെന്ന ഔദ്യോഗിക നാമം ഉപയോഗിക്കുവാനോ, ചെയർമാൻ ആണെന്ന് പറഞ്ഞു തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കാനോ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
ഞായറാഴ്ചയാണ് കോട്ടയത്ത് ചേർന്ന യോഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2019 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING:ജോസ് കെ മാണിക്ക് തിരിച്ചടി; ചെയർമാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു