കോവിഡ് 19: സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസം പ്രവൃത്തി ദിനം; ശനിയാഴ്ച പൊതുഅവധി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മാർച്ച് 31 വരെയാണ് നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഓഫീസിൽ എത്തിയാൽ മതി. ശനിയാഴ്ച പൊതു അവധിയായും പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു.
You may also like:COVID 19| ബഹ്റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; നമസ്കാരം വീട്ടില്‍ നിര്‍വഹിക്കാൻ ആഹ്വാനം [NEWS]COVID 19 | കണ്ണൂരിൽ നിന്നൊരു ശുഭവാർത്ത; കോവിഡ് ബാധിച്ച ആളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് [NEWS]COVID 19 | ഒമാനിൽ കണ്ണൂരിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ് [NEWS]
പുതിയ തീരുമാനം അനുസരിച്ച് സർക്കാർ ഓഫീസിൽ എത്തുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. ദിവസവും 50 ശതമാനം ജീവനക്കാർ മാത്രം ഓഫീസിൽ എത്തിയാൽ മതി. ഇന്ന് ജോലിക്ക് എത്തുന്ന പകുതി ജീവനക്കാർ നാളെ വരേണ്ടതില്ല. പകരമായി ഇന്ന് അവധിയിലായിരുന്ന ജീവനക്കാർ ജോലിക്കെത്തും. മാർച്ച് 31 വരെയാണ് നിയന്ത്രണം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2020 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19: സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസം പ്രവൃത്തി ദിനം; ശനിയാഴ്ച പൊതുഅവധി