കോവിഡ് 19: സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസം പ്രവൃത്തി ദിനം; ശനിയാഴ്ച പൊതുഅവധി

മാർച്ച് 31 വരെയാണ് നിയന്ത്രണം

News18 Malayalam | news18-malayalam
Updated: March 20, 2020, 4:18 PM IST
കോവിഡ് 19: സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസം പ്രവൃത്തി ദിനം; ശനിയാഴ്ച പൊതുഅവധി
സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഓഫീസിൽ എത്തിയാൽ മതി. ശനിയാഴ്ച പൊതു അവധിയായും പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു.
You may also like:COVID 19| ബഹ്​റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; ന​മ​സ്കാ​രം വീ​ട്ടി​ല്‍ നി​ര്‍വ​ഹി​ക്കാൻ ആ​ഹ്വാ​നം [NEWS]COVID 19 | കണ്ണൂരിൽ നിന്നൊരു ശുഭവാർത്ത; കോവിഡ് ബാധിച്ച ആളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് [NEWS]COVID 19 | ഒമാനിൽ കണ്ണൂരിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ് [NEWS]

പുതിയ തീരുമാനം അനുസരിച്ച് സർക്കാർ ഓഫീസിൽ എത്തുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. ദിവസവും 50 ശതമാനം ജീവനക്കാർ മാത്രം ഓഫീസിൽ എത്തിയാൽ  മതി. ഇന്ന് ജോലിക്ക് എത്തുന്ന പകുതി ജീവനക്കാർ നാളെ വരേണ്ടതില്ല. പകരമായി ഇന്ന് അവധിയിലായിരുന്ന ജീവനക്കാർ ജോലിക്കെത്തും. മാർച്ച് 31 വരെയാണ് നിയന്ത്രണം
First published: March 20, 2020, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading