സ്വരാജ് നിലമ്പൂരിൽ തോറ്റു; സിപിഐ നേതാവ് മുസ്ലിംലീഗിൽ ചേർന്നു
- Published by:Rajesh V
- news18-malayalam
Last Updated:
മുസ്ലിം ലീഗ് പ്രവര്‍ത്തകനും എസ് ടി യു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കൊപ്പത്ത് ഷെരീഫുമായായിരുന്നു ബെറ്റ്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചാൽ മുസ്ലിം ലീഗിൽ ചേരുമെന്ന് ബെറ്റ് വച്ച സിപിഐ നേതാവ് വാക്ക് പാലിച്ചു. മലപ്പുറം തൂവൂരില്‍ സിപിഐയുടെ ടൗണ്‍ അസി. ബ്രാഞ്ച് സെക്രട്ടറിയായ അറക്കുണ്ടിൽ ഗഫൂറാണ് വാക്കുപാലിച്ചത്. കഴിഞ്ഞദിവസമാണ് പാര്‍ട്ടി ഭാരവാഹിത്വവും അംഗത്വവും അദ്ദേഹം രാജിവെച്ചത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ സുഹൃത്തുമായി ജൂണ്‍ 14നാണ് ഗഫൂര്‍ പന്തയം വെച്ചത്.
ഇതും വായിക്കുക: ഹാവൂ! നിലമ്പൂരിൽ ബിജെപിക്ക് ആശ്വസിക്കാൻ 53 വോട്ടിൻ്റെ വർധന
ചായക്കടയില്‍ നടന്ന ചര്‍ച്ച ചൂടുപിടിച്ച് ഉടലെടുത്ത തര്‍ക്കത്തിനൊടുവിലാണ് സ്വരാജ് പരാജയപ്പെട്ടാല്‍ താന്‍ പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേരുമെന്ന് ഗഫൂര്‍ പറഞ്ഞത്. ലീഗ് പ്രവര്‍ത്തകനും എസ് ടി യു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കൊപ്പത്ത് ഷെരീഫുമായായിരുന്നു ബെറ്റ്. സ്വരാജ് തോറ്റാല്‍ ഷെരീഫിന്റെ പാര്‍ട്ടിയില്‍ താന്‍ ചേരാമെന്ന് ഗഫൂറും ഷൗക്കത്ത് തോറ്റാല്‍ പൊതുപ്രവര്‍ത്തനം തന്നെ താന്‍ അവസാനിപ്പിക്കാമെന്ന് ഷെരീഫും പരസ്പരം ബെറ്റ് വയ്ക്കുകയായിരുന്നു.
advertisement
ഇതും വായിക്കുക: സ്വന്തം നാട്ടിലും തോൽവി; നിയമസഭയിലേക്ക് 5 വർഷത്തിനിടെ രണ്ടാം തവണ; സ്വരാജിന് തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?
പേപ്പറില്‍ എഗ്രിമെന്റ് വരെ തയാറാക്കിയാണ് ഇരുവരും ബെറ്റ് വെച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11077 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ വാക്കുപാലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ഗഫൂര്‍ ഷെരീഫിന്റെ വീട്ടിലെത്തി. ഇനിമുതല്‍ മുസ്ലിം ലീഗിനായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ തയ്യാറാണെന്നും ഗഫൂര്‍ അറിയിച്ചു. തുടര്‍ന്ന് മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് ഇരുന്ന് ബെറ്റിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Nilambur,Malappuram,Kerala
First Published :
June 25, 2025 8:16 AM IST