രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യായാണ് ഒരു സിറ്റിങ് സീറ്റ് എല്‍ഡിഎഫ് കൈവിടുന്നത്. നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എല്‍ഡിഎഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നത് വരുംനാളുകളില്‍ എല്‍ഡിഎഫിന് പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും. തുടർന്ന് വായിക്കാം
നിലമ്പൂർ വിധിയെഴുതിയതോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഇനിയുള്ള പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമായിരിക്കുമെന്നും പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമായിരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. തുടർന്ന് വായിക്കാം
ഇടത് – വലത് മുന്നണികളെ ഒറ്റയ്ക്ക് നേരിട്ട പി വി അൻവറിന്റേത് മികച്ച പ്രകടനം. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് പിളർത്തിയായിരുന്നു നിലമ്പൂരിൽ അൻവറിന്റെ മുന്നേറ്റം. രാഷ്ട്രീയ അഗ്നിപരീക്ഷയായ ഉപതിരഞ്ഞെടുപ്പിൽ സ്വാധീനം തെളിയിച്ച പി വി അന്‍വര്‍ അവഗണിക്കാൻ കഴിയാത്ത ഫാക്ടറാണെന്ന് തെളിയിച്ചു. ഇതോടെ ഒരിക്കല്‍ അന്‍വറിന് മുന്നില്‍ അടച്ച വാതില്‍ വീണ്ടും തുറക്കണമെന്ന രാഷ്ട്രീയ ചർച്ചകള്‍ യുഡിഎഫിൽ സജീവമായി. തുടർന്ന് വായിക്കാം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ നഷ്ടമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതേസമയം എൽഡിഎഫിന് 16000ത്തോളം വോട്ടുകൾ നിലമ്പൂരിൽ നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. തുടർന്ന് വായിക്കാം
ഒൻപതു വർഷത്തിനുശേഷം നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായിരുന്ന അന്തരിച്ച ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് മണ്ഡലം തിരിച്ചുപിടിച്ചത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. മലപ്പുറം ജില്ലയിൽ ആര്യാടൻ മുഹമ്മദിന് ചുറ്റുമാണ് കോൺഗ്രസ് കറങ്ങിത്തിരിഞ്ഞത്. തുടർന്ന് വായിക്കാം
സെക്രട്ടേറിയറ്റിന് മുന്നിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ വിജയാഹ്ലാദം തുടങ്ങി. പ്രവർത്തകർ പായസം വയ്ക്കുന്നു.
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ് ജയമുറപ്പിച്ചു. 11005 വോട്ടുകൾക്കാണ് ഷൗക്കത്ത് ലീഡ് ചെയ്യുന്നത്.
പിണറായി വിജയൻ രാജി വച്ച് ഒഴിയണമെന്ന് രമേശ് ചെന്നിത്തല. നിലമ്പൂരിൽ ഉജ്വല വിജയം നൽകിയ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഭരണത്തിന് എതിരെയുള്ള അതിശക്തമായ ജനവികാരമാണ് കണ്ടത്. പിണറായി മന്ത്രിസഭ കാവൽ മന്ത്രിസഭയായി മാറി. ഫൈനലിലും കോൺഗ്രസ് ജയിക്കും. എല്ലാ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്. ഈ വിജയം ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും വിജയമാണ്. അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരങ്ങളുടെ വോട്ട്. അതിൽ സംശയം വേണ്ട. സർക്കാർ എത്രമാത്രം അൺപോപുലർ ആണെന്ന് ഇതിലൂടെ മനസിലായെന്നും ചെന്നിത്തല പറഞ്ഞു.
നിലമ്പൂർ നഗരസഭയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിന് ലീഡ്. ലീഡ് നില 9000 കടന്നു.
യുഡിഎഫ് പ്രതീക്ഷിക്കുന്ന വിജയത്തിലേക്ക് കടന്നു വരുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായിസം അവസാനിപ്പിയ്ക്കാൻ വരുന്ന ആരുമായും ചർച്ച ചെയ്യുമെന്ന് പി വി അൻവർ. ഇതിനുവേണ്ടി എന്തും അടിയറ വെയ്ക്കും. തിരഞ്ഞെടുപ്പിന് ഒരു വർഷം സമയമുണ്ട്. മാറ്റങ്ങൾ ഇനിയും സംഭവിക്കാമെന്നും അൻവർ പ്രതികരിച്ചു.
നിലമ്പൂരിൽ അൻവർ ഫാക്ടർ ഉണ്ടായെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ആ ഫാക്ടർ തള്ളിക്കളയാനാവില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അൻവറിന്റെ മുന്നണി പ്രവേശനം തുടർന്നും ചർച്ചയാകും. രാഷ്ട്രീയത്തിൽ അടഞ്ഞ വാതിലുകൾ ഇല്ല. യു ഡി എഫ് വോട്ട് അൻവറിന് ലഭിച്ചോ എന്ന് പരിശോധിക്കും
നിലമ്പൂരിൽ ഏഴാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പള്‍ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. 5123 വോട്ടുകൾക്കാണ് ഷൗക്കത്ത് ലീഡ് ചെയ്യുന്നത്.
തുടക്കത്തിൽ വോട്ടെണ്ണുന്ന വഴിക്കടവ്, മൂത്തേടം, എടക്കര എന്നിവ യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ്.
ലീഡ് നില ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. 5 റൗണ്ടുകള്‍ പൂർത്തിയാകുമ്പോൾ യുഡിഎഫിന് വ്യക്തമായ ലീഡ്. 5 റൗണ്ട് കഴിയുമ്പോൾ ഷൗക്കത്ത് ആകെ 20,241 വോട്ടുകൾ നേടി.
മൂന്നാം റൗണ്ട് പിന്നിടുമ്പോൾ ഷൗക്കത്ത് ലീഡ് 1449
പി വി അൻവർ- 4119
എം സ്വരാജ് – 9661
ആര്യാടൻ ഷൗക്കത്ത്- 11110
മോഹൻജോർജ്- 1464
നിലമ്പൂരിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വഴിക്കടവ് പഞ്ചായത്തിൽ കരുത്ത് കാട്ടി പി വി അൻവർ. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് വഴിക്കടവ്.
രണ്ടാം റൗണ്ട് പിന്നിടുമ്പോൾ ഷൗക്കത്തിൻ്റെ ലീഡ് 1239
പി വി അൻവർ- 2866
എം സ്വരാജ് – 6444
ആര്യാടൻ ഷൗക്കത്ത്- 7683
മോഹൻജോർജ്- 1148
രണ്ടാംറൗണ്ടിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 637 വോട്ടുകളുടെ ലീഡ്. അൻവറിന്റെ സാന്നിധ്യം യുഡിഎഫ് ലീഡ് നിലയെ ബാധിച്ചുവെന്നാണ് ആദ്യഫലസൂചനകളിൽ നിന്ന് വ്യക്തമാകുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ട് ഫലം ഇങ്ങനെ
മോഹൻ ജോർജ് BJP – 401
ആര്യാടൻ ഷൗക്കത്ത് (INC)- 3614
സ്വരാജ് (CPM)- 3195
പി വി അൻവർ – 1588
ലീഡ‍് – ഷൗക്കത്ത്- 419
ആദ്യ റൗണ്ട് പൂർത്തിയായി. ടാബുലേഷൻ നടപടികൾ പുരോഗമിക്കുന്നു. നിലവിൽ 837 വോട്ടുകൾക്ക് യുഡിഎഫ് ലീഡ് ചെയ്യുകയാണ്.
വഴിക്കടവ് പഞ്ചായത്തിലെ ഒന്നാം വാർഡ് തണ്ണിക്കടവിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് ലീഡ്. 452 വോട്ടുകൾക്കാണ് ആര്യാടൻ ലീഡ് ചെയ്യുന്നത്.
ഇവിഎം വോട്ടെണ്ണൽ തുടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് മേഖലയിൽ ഷൗക്കത്തിന് ലീഡ്. ലീഡ് നില 323 ആയി ഉയർന്നു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 284 വോട്ടുകളുടെ ലീഡ്. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഇവിഎം ഉടൻ എണ്ണിത്തുടങ്ങും
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 230 വോട്ടുകളുടെ ലീഡ്. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഇവിഎം ഉടൻ എണ്ണിത്തുടങ്ങും
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് 183 വോട്ടുകൾക്ക് മുന്നിൽ. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളാണ്. ആകെ – 1403 പോസ്റ്റൽ വോട്ടുകളാണുള്ളത്. വോട്ടർ ഫെസിലിറ്റേഷൻ സെൻ്റർ വഴി- 163, ഹോംവോട്ട് (ഭിന്നശേഷിക്കാർ)- 310 , ഹോം വോട്ട് (മുതിർന്ന പൗരന്മാർ) – 896, സർവീസ് വോട്ട് ETPBS (ഇതുവരെ ലഭിച്ചത്) – 34
നിലമ്പൂരിന്റെ പുതിയ എംഎൽഎ ആരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായാണ് എണ്ണുക. ആദ്യമെണ്ണുന്നത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് . അവസാന നിമിഷവും ശുഭപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. തികഞ്ഞ ആത്മവിശ്വാസം യുഡിഎഫ് പ്രകടിപ്പിക്കുമ്പോൾ എം സ്വരാജിന്റെ വ്യക്തിപ്രഭാവം വോട്ടാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. തനിക്ക് ലഭിക്കേണ്ടിയിരുന്ന യുഡിഎഫ് വോട്ടുകൾ എൽഡിഎഫിന് മറിഞ്ഞുവെന്നാണ് പി വി അന്‍വറിന്റെ ഏറ്റവും ഒടുവിലത്തെ ആരോപണം. ബിജെപി വോട്ട് യുഡിഎഫിന് മറിയാന്‍ സാധ്യത ഉണ്ടെന്ന പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജും രംഗത്തുവന്നിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 4 ടേബിളിലാണ് പോസ്റ്റൽ വോട്ടുകൾ എണ്ണുക. 14 ടേബിളുകളിലായി വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു.
വിജയ പ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. എല്ലാ പഞ്ചായത്തിലും നിലമ്പൂർ നഗരസഭയിലും ഭൂരിപക്ഷം ഉണ്ടാകും. ഇടതു ഭരണത്തിനെതിരെ നിലമ്പൂർ ജനത കേരളത്തിനായി വോട്ട് ചെയ്‌തെന്ന് പ്രതീക്ഷിക്കുന്നതായും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ തുടങ്ങാൻ നിമിഷങ്ങൾ മാത്രം. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.7.30ഓടെ സ്ട്രോംഗ് റൂം തുറന്നു. എട്ട് മണിക്ക് ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. 8.10 ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണി തുടങ്ങും.
വോട്ടർ ഫെസിലിറ്റേഷൻ സെൻ്റർ വഴി- 163
ഹോംവോട്ട് (ഭിന്നശേഷിക്കാർ)- 310
ഹോം വോട്ട് (മുതിർന്ന പൗരന്മാർ) – 896
സർവീസ് വോട്ട് ETPBS (ഇതുവരെ ലഭിച്ചത്) – 34
ആകെ – 1403