മദ്യപിക്കാം പക്ഷെ ഓവർ ആകരുത്; 33 വർഷത്തിനൊടുവിൽ മദ്യപാനത്തിൽ ഇളവ് നൽകാൻ സിപിഐ
- Published by:ASHLI
- news18-malayalam
Last Updated:
പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് നിർദ്ദേശം
33 വർഷത്തിനൊടുവിൽ മദ്യപാനത്തിൽ ഇളവ് നൽകാൻ നിർദ്ദേശവുമായി സിപിഐ. പ്രവർത്തകർക്ക് മദ്യപിക്കാമെന്നും എന്നാൽ അമിതമാവരുത് എന്നുമാണ് നിർദേശം. പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് നിർദ്ദേശം. എന്നാൽ നേതാക്കളും പ്രവർത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കണമെന്നും പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് പാർട്ടിക്ക് ചീത്ത പേരുണ്ടാക്കും വിധം പ്രവർത്തിക്കരുത് എന്നും വ്യക്തമാക്കി.
അതേസമയം പ്രവർത്തകർ അവരുടെ പെരുമാറ്റത്തിലൂടെ പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണം എന്നും പെരുമാറ്റച്ചട്ടത്തിൽ ചൂണ്ടിക്കാട്ടുന്നു. ലളിതമായ ജീവിതം നയിക്കാനും മറ്റു പാർട്ടി പ്രവർത്തകർക്ക് മാതൃകയാകാനും പുതിയ മോഡൽ കോഡ് കേഡർക്ക് നിർദ്ദേശം നൽകി.
ജനപ്രതിനിധികൾ, എംഎൽഎമാർ മുതൽ തദ്ദേശ സ്ഥാപന അംഗങ്ങൾ വരെയുള്ളവർ അഴിമതിയും ആരോപണവുമായി ബന്ധപ്പെട്ട ശുപാർശകളുമായി സർക്കാരിനെ സമീപിക്കരുതെന്നും പുതിയ പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നു. പാർട്ടിയുടെ കാഴ്ചപ്പാടുകൾക്കും നിലപാടിനും വിരുദ്ധമായും സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുന്ന തരത്തിലും പ്രവർത്തിക്കരുതെന്നും നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 07, 2025 10:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യപിക്കാം പക്ഷെ ഓവർ ആകരുത്; 33 വർഷത്തിനൊടുവിൽ മദ്യപാനത്തിൽ ഇളവ് നൽകാൻ സിപിഐ