അലന്റെ മാതാവ് വൈകാരികമായി പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് സി.പി.എം.

Last Updated:

'പകുതി വെന്ത വിവരവുമായി നടക്കുന്ന സി.പി.എം. വിരുദ്ധരായ ചില ബുദ്ധിജീവികളാണ് സബിതയെ തെറ്റിദ്ധരിപ്പിച്ചത്'

കോഴിക്കോട്:  മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.പി.എ. ചുമത്തി ജയിലിലടച്ച അലന്‍ ഷുഹൈബിന്റെ മാതാവിന്റെ ആരോപണം തള്ളി സിപിഎം. അലനും താഹയും ഉള്‍പ്പെട്ട കേസ് എന്‍.ഐ.എ.ക്ക് കൈമാറിയത് സംസ്ഥാന സര്‍ക്കാറാണെന്ന് അലന്റെ അമ്മ സബിത മഠത്തില്‍ ആരോപിച്ചിരുന്നു.
സബിതയുടെ നിലപാട് വൈകാരികമാണെന്നും വസ്തുതയറിയാതെയാണവര്‍ സംസാരിക്കുന്നതെന്നും സി.പി.എം. നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍ ന്യൂസ് 18നോട് പറഞ്ഞു. കേസ് എന്‍.ഐ.എ.ക്ക് കൈമാറിയതല്ല. എന്‍.ഐ.എ. സ്വമേധയാ ഏറ്റെടുത്തതാണെന്ന് കുഞ്ഞിക്കണ്ണന്‍ പറയുന്നു.
പകുതി വെന്ത വിവരവുമായി നടക്കുന്ന സി.പി.എം. വിരുദ്ധരായ ചില ബുദ്ധിജീവികളാണ് സബിതയെ തെറ്റിദ്ധരിപ്പിച്ചത്. കല്‍പറ്റ നാരായണനെ പോലുള്ളവർ രാജ്യത്ത് വേറെ എന്തുണ്ടായാലും പ്രതികരിക്കില്ലെന്ന് കുഞ്ഞിക്കണ്ണന്‍ ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമമൊന്നും അവരുടെ പ്രശ്‌നമല്ല. സി.പി.എമ്മിനെതിരെ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കിനടക്കുകയാണിവര്‍. അതേസമയം എന്‍.ഐ.എ.ക്ക് കേസ് കൈമാറിയതാണെന്ന ഉറച്ചുനിലപാടില്‍ത്തന്നെയാണ് അലന്റെയും താഹയുടെയും കുടുംബം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അലന്റെ മാതാവ് വൈകാരികമായി പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് സി.പി.എം.
Next Article
advertisement
'കഴുത്തിലിട്ട പാമ്പിനോട് ഒന്ന് കടിക്കൂ ചേട്ടാ പ്ലീസ് എന്നപേക്ഷിച്ചു ജയിലിലെത്തുന്നതാദ്യം': രാഹുൽ ഈശ്വറിനെതിരെ താരാ ടോജോ
'കഴുത്തിലിട്ട പാമ്പിനോട് ഒന്ന് കടിക്കൂ ചേട്ടാ പ്ലീസ് എന്നപേക്ഷിച്ചു ജയിലിലെത്തുന്നതാദ്യം': രാഹുൽ ഈശ്വറിനെതിരെ താരാ
  • താരാ ടോജോ രാഹുൽ ഈശ്വറിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

  • രാഹുൽ ഈശ്വറിനെതിരെ നിയമപോരാട്ടം നടത്തുന്ന യുവതിയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ.

  • നീതിബോധമോ മനുഷ്യത്തമോ ഇല്ലാത്ത വെറുമൊരു കത്തി വേഷമാണ് രാഹുൽ ഈശ്വറിന്റെതെന്ന് താരാ ടോജോ.

View All
advertisement