'മന്ത്രി സുധാകരന്‍റെ വീടിന് മുന്നിലൂടെ നായ്ക്കളുമായി പ്രകടനം നടത്തിയത് പ്രാകൃതം'
Last Updated:
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍റെ വീട്ടിന് മുന്നിലൂടെ നായ്ക്കളുമായി പ്രകടനം നടത്തിയതിൽ പ്രതിഷേധവുമായി സിപിഎം. നായ്ക്കളുമായി പ്രകടനം നടത്തിയ ബിജെപിയുടെ നടപടി അങ്ങേയറ്റം പ്രാകൃതമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. വിശ്വാസികളായ ജനങ്ങൾ ഇത്തരം പ്രചരണങ്ങൾക്കൊപ്പമല്ലെന്ന് ബിജെപിയുടെ പൊളിഞ്ഞ പ്രകടനം തെളിയിക്കുന്നു. ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംഘപരിവാർ നടത്തുന്ന നീക്കങ്ങൾക്കെതിരായ മന്ത്രി സുധാകരന്‍റെ ഇടപെടൽ അവരെ വിറളിപിടിപ്പിച്ചിരിക്കുന്നു. ശബരിമല സംരക്ഷിക്കുന്നതിനും സുതാര്യമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനും സുതാര്യമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമനിർമാണം ഉൾപ്പടെ നടപ്പാക്കിയ മുൻദേവസ്വം മന്ത്രി കൂടിയാണ് ജി സുധാകരൻ എന്ന് പത്രകുറിപ്പിൽ പറയുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ബിജെപിയുടെ നീക്കം തുറന്നുകാട്ടുകയാണ് അദ്ദേഹം ചെയ്തത്. അതിനെ സംബന്ധിച്ച് വസ്തുതാപരമായി മറുപടി പറയാൻ ബിജെപിയ്ക്ക് കഴിയാത്തതിന്‍റെ ജാള്യത മറച്ചുവെക്കുവാനാണ് പ്രകോപനപരമായ ഈ നടപടികൾ. ഇത്തരം നീചമായ പ്രവർത്തനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ ജനങ്ങൾ തള്ളിക്കളയുമെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2018 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മന്ത്രി സുധാകരന്‍റെ വീടിന് മുന്നിലൂടെ നായ്ക്കളുമായി പ്രകടനം നടത്തിയത് പ്രാകൃതം'


