കോഴിക്കോട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എം.പിക്ക് പരിക്ക്

Last Updated:

മർദനമേറ്റ് മൂക്കിൽ നിന്ന് രക്തം വന്ന ഷാഫി പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

News18
News18
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് മാർച്ചിനിടെ സംഘര്‍ഷം.പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.ലാത്തിച്ചാർജിൽ ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെ 10 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഷാഫി പറമ്പിലിന്റെ മുഖത്താണ് പരിക്കേറ്റത്. മർദനത്തിൽ മൂക്കിൽ നിന്ന് രക്തം വന്ന ഷാഫി പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് നടത്തിയ മാർച്ചിനിടെയായിരുന്നു സംഘർഷം. കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്
പേരാമ്പ്ര സികെജി കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ ആഹ്ളാദ പ്രകടനം കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷം ഉണ്ടാവുകയും നിരവധിപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച വൈകിട്ട് ടൌണിൽ യുഡിഎഫ് പ്രകടനം നടത്തിയത്.
advertisement
ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന് മര്‍ദമേറ്റതായി ആരോപിച്ച് സിപിഎം പ്രവർത്തകരും വൈകിട്ട് പ്രകടനം നടത്തി.രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസിന് നേരെ കല്ലേറുമുണ്ടായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എം.പിക്ക് പരിക്ക്
Next Article
advertisement
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
  • ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ 17ാം നമ്പർ കെട്ടിടത്തിലെ 13ാം നമ്പർ മുറി സീൽ ചെയ്തിരിക്കുന്നു.

  • ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയുടെ കേന്ദ്രമായി ഈ മുറി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.

  • ഫൊറൻസിക് പരിശോധനയ്ക്കായി ലാബിൽ നിന്ന് രാസ അവശിഷ്ടങ്ങളും മറ്റ് വസ്തുക്കളും ശേഖരിച്ചിട്ടുണ്ട്.

View All
advertisement