കാസർഗോഡ്: പാര്‍ട്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തിൽ സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പുറത്താക്കി. രാഘവനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് ഉദുമ ഏരിയ കമ്മിറ്റി തീരുമാനം. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവൻ വെളുത്തോളിയുടെ ശബ്ദസന്ദേശം എത്തുന്നത്. ഒരു സ്ത്രീയുമായുളള സ്വകാര്യ കാര്യങ്ങളായിരുന്നു ഇത്. മെസേജ് പുറത്തായതോടെ ഗ്രൂപ്പ് മാറി അയച്ചതെന്ന വിശദീകരണവുമായി രാഘവൻ രംഗത്തെത്തിയിരുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശം പോസ്റ്റ് ചെയ്ത രാഘവനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യമുന്നയിച്ചിരുന്നു. സംഭവം പുറത്തുവന്നതോടെ ഏരിയ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.