CPM-RSS സംഘര്‍ഷം; വൈക്കത്ത് ഹർത്താൽ
Last Updated:
വൈക്കം: ശബരിമലയിലെ യുവതീപ്രവേശത്തിന് അനുകൂലമായി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് വൈക്കത്ത് സിപിഎം-ആര്.എസ്.എസ് സംഘര്‍ഷം. ആർഎസ്എസ് കാര്യാലയത്തിനു നേർക്ക് കല്ലേറുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈക്കം താലൂക്കിൽ ബിജെപി ഹർത്താൽ ആചരിക്കുകയാണ്.
സ്ഥലത്ത് വൻപോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. നാല് ബിജെപി പ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റു. ശബരിമല വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിയെ മർദിച്ചയാളുടെ വീടിനു സമീപമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
വിദ്യാര്‍ഥിനിക്കു മര്‍ദ്ദനമേറ്റതിനു പിന്നാലെ വൈകുന്നേരത്തോടെ വൈക്കത്ത് സി.പി.എം പൊതുസമ്മേളനം നടത്തിയിരുന്നു. സമ്മളനത്തിനു പിന്നാലെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച യുവാവിന്റെ വീട്ടിലേക്കു സി.പി.എം പ്രവര്‍ത്തകര്‍ ജാഥ നടത്തി. ഇതുകഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സി.പി.എം-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 10:26 PM IST


