Palakkad ByPolls| 'പാലക്കാട് കോണ്‍ഗ്രസ് വിജയത്തിന്റെ പങ്ക് SDPIക്കും ജമാഅത്തെ ഇസ്ലാമിക്കും': എം.വി. ഗോവിന്ദൻ
- Published by:Rajesh V
- news18-malayalam
Last Updated:
ന്യൂനപക്ഷ, ഭൂരീപക്ഷ വര്‍ഗീയതയും കോണ്‍ഗ്രസിനൊപ്പം നിന്നു. ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചു. പി സരിന്‍ വലിയ മുതല്‍കൂട്ടാണ്. സരിനെ പോരാട്ടത്തിന്റെ മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
തിരുവനന്തപുരം: വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യമാണ് പാലക്കാട് പ്രവര്‍ത്തിച്ചതെന്ന് യുഡിഎഫ് വിജയത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു. എസ്ഡിപിഐ ആണ് അവിടെ പ്രകടനം നടത്തിയത്. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്. ഇത് അവര്‍ തന്നെ പ്രഖ്യാപിച്ചു. പാലക്കാട് ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് എല്ലാവരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ, ഭൂരീപക്ഷ വര്‍ഗീയതയും കോണ്‍ഗ്രസിനൊപ്പം നിന്നു. ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചു. പി സരിന്‍ വലിയ മുതല്‍കൂട്ടാണ്. സരിനെ പോരാട്ടത്തിന്റെ മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വയനാട്ടിലും വലിയ പോരാട്ടമാണ് നടന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ചേലക്കരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരത്തെടുപ്പ് വച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് 5000 വോട്ട് കുറഞ്ഞു. അതേസമയം ചേലക്കരയില്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയത്. ചേലക്കരയുടെ മനസ് 28 വര്‍ഷമായി മാറിയിട്ടില്ല. 1996ല്‍ കെ രാധാകൃഷ്ണനെ ഒപ്പംകൂട്ടിയാണ് ചേലക്കര ഇടതുപക്ഷത്തിനൊപ്പം നടന്നുതുടങ്ങിയത്. 2016ല്‍ രാധാകൃഷ്ണനു പകരക്കാരനായി യു ആര്‍ പ്രദീപ് എത്തി. ചേര്‍ത്തുപിടിച്ച് ചേലക്കര അന്ന് പ്രദീപിനെ വിജയിപ്പിച്ചത് 10,200 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ഇക്കുറി അതുക്കും മേലെയാണ് ഭൂരിപക്ഷം. കെ രാധാകൃഷ്ണന്‍ ചേലക്കരയ്ക്ക് രാധേട്ടനാണ്. അങ്ങനെ രാധേട്ടന്റെ ചേലക്കര പ്രദീപിന്റേതുകൂടിയാണെന്ന് ജനം വിധിയെഴുതിയപ്പോള്‍ എല്‍ഡിഎഫിനും അത് വലിയൊരാശ്വാസമാകുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 23, 2024 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Palakkad ByPolls| 'പാലക്കാട് കോണ്‍ഗ്രസ് വിജയത്തിന്റെ പങ്ക് SDPIക്കും ജമാഅത്തെ ഇസ്ലാമിക്കും': എം.വി. ഗോവിന്ദൻ