തൊടുപുഴ: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നും കണ്ണൂരിൽ പിള്ളമാരില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സ്വപ്നയുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വപ്നയ്ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കോടി പോലും ഒന്നിച്ചു കണ്ടിട്ടില്ലെന്നും പിന്നെയല്ലേ മുപ്പത് കോടിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ ജാഥയുടെ വിജയത്തിൽ അസ്വസ്ഥത പൂണ്ടവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരക്കഥ തയ്യാറാക്കാൻ പറ്റിയ ആളെ കിട്ടിയില്ലെങ്കിൽ ഇങ്ങനെ പൊളിയുമെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. സ്വപ്നയുടെ ആരോപണത്തിൽ പറഞ്ഞ പേരല്ല മാധ്യമങ്ങൾ നൽകിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സ്വപ്നയ്ക്ക് തന്നെ നിശ്ചയമില്ല എന്താണ് പറയുന്നതെന്ന്. ആരോപണങ്ങളിൽ ചൂളിപോകുമെന്ന് ആരു കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.