'മെച്ചപ്പെട്ട സർക്കാരുണ്ടായിട്ടും ജനങ്ങൾ കൂടെയില്ല; പ്രവർത്തനവും പ്രചാരണവും വെറും ചടങ്ങുമാത്രമാകുന്നോ?' സിപിഎം പരിശോധിക്കും

Last Updated:

തെരഞ്ഞെടുപ്പിന് ശേഷം ബൂത്തുതലത്തിൽനിന്ന് മേൽഘടകങ്ങൾക്ക് നൽകിയ കണക്ക് അപ്പാടെ പിഴച്ചു. വലിയ വിജയമുണ്ടാകുമെന്ന കണക്കാണ് നൽകിയതെങ്കിലും പരാജയമാണുണ്ടായത്

തിരുവനന്തപുരം: മെച്ചപ്പെട്ട സർക്കാരുണ്ടായിട്ടും ജനങ്ങൾ പാർട്ടിക്കൊപ്പം ഇല്ലാത്തതിന്‍റെ കാരണം കണ്ടെത്തണമെന്ന് സിപിഎം. സംസ്ഥാന സമിതി യോഗത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രവർത്തനവും പ്രചാരണവും ജനങ്ങളിലെത്താത്ത വെറും ചടങ്ങ് മാത്രമാകുന്നോയെന്ന് പരിശോധിക്കണമെന്നും കീഴ് ഘടകങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. ബിജെപി സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കുന്നത് കാണാതെപോകരുതെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രകമ്മിറ്റിയുടെ നിർദേശാനുസരണമുള്ള റിപ്പോർട്ടാണ് സംസ്ഥാന സമിതിയോഗത്തിൽ അവതരിപ്പിച്ചത്.
കണക്കുകൾ പിഴയ്ക്കുന്നത് എന്തുകൊണ്ട്?
തെരഞ്ഞെടുപ്പിന് ശേഷം ബൂത്തുതലത്തിൽനിന്ന് മേൽഘടകങ്ങൾക്ക് നൽകിയ കണക്ക് അപ്പാടെ പിഴച്ചു. വലിയ വിജയമുണ്ടാകുമെന്ന കണക്കാണ് നൽകിയതെങ്കിലും പരാജയമാണുണ്ടായത്. ജനങ്ങളുടെ മനസറിയാൻ പ്രവർത്തകർക്ക് സാധിക്കുന്നില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. സർക്കാരിന്‍റെ പ്രവർത്തനം മെച്ചപ്പെട്ടതായിട്ടും ജനങ്ങൾ പാർട്ടിക്ക് ഒപ്പമില്ലാത്തത് പരിശോധിക്കപ്പെടേണ്ടതാണ്. തിരുത്തലുകൾ വരുത്താൻ ഒരുപാടുണ്ട്. അത് കണ്ടെത്തി തിരുത്തൽ നടപടിയുണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറ്റംപറയാത്ത സർക്കാരുണ്ടായിട്ടും ജനങ്ങൾ അവഗണിച്ചു
മെച്ചപ്പെട്ട പ്രവർത്തനമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ നടത്തുന്നത്. ജനങ്ങൾക്കൊന്നും സർക്കാരിന്‍റെ പ്രവർത്തനത്തെക്കുറിച്ച് കുറ്റം പറയാനില്ല. എന്നാൽ തെരഞ്ഞെടുപ്പ് വന്നപ്പോൾ ജനങ്ങൾ ഒപ്പം നിന്നില്ല. ഇതിന്‍റെ കാരണം കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
പാർട്ടി അംഗങ്ങളുടെ പ്രവർത്തനം പോര?
പാർട്ടി അംഗങ്ങളുടെ പ്രവർത്തനത്തിലെ വീഴ്ച പരിശോധിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. സംഘടനാപ്രവർത്തനത്തിലും ആശയ-രാഷ്ട്രീയ പ്രചാരണത്തിലും ഗുരുതരമായ വീഴ്ച പറ്റുന്നുണ്ട്. പാർട്ടിക്കുവേണ്ടി ചെലവഴിക്കാൻ അംഗങ്ങൾ സമയം കണ്ടെത്തുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നും നിർദേശമുണ്ട്. പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ഇടപെടൽ അതത് കമ്മിറ്റികൾ ഇടപെട്ട് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിജെപിയുടെ വളർച്ച അവഗണിക്കരുത്
ബിജെപി വളരുന്നത് കാണാതെ പോകരുതെന്ന് റിപ്പോർട്ട് പറയുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലൊഴികെയുള്ള സ്ഥലങ്ങളിൽ ബിജെപി വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും 15 ശതമാനത്തിലധികം വോട്ട് ബിജെപിക്ക് ലഭിച്ചത് ഗൌരവതരമാണ്. ഇത് നിസാരവത്ക്കരിക്കരുതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മെച്ചപ്പെട്ട സർക്കാരുണ്ടായിട്ടും ജനങ്ങൾ കൂടെയില്ല; പ്രവർത്തനവും പ്രചാരണവും വെറും ചടങ്ങുമാത്രമാകുന്നോ?' സിപിഎം പരിശോധിക്കും
Next Article
advertisement
PM Modi Address Today | പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും
PM Modi Address Today | പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

  • ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പുള്ള അഭിസംബോധനയിൽ നികുതി നടപടികൾ പരാമർശിച്ചേക്കും.

  • ഓപ്പറേഷൻ സിന്ദൂരിന് ശേഷം 2025 മെയ് 12നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്.

View All
advertisement