'ശബരിമല'യിൽ വിട്ടുവീഴ്ച ഇല്ലാതെ സിപിഎം; പ്രചരണപരിപാടികൾ ശക്തമാക്കും

Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും പിന്നോട്ടില്ല. നിലപാടില്‍ ഉറച്ചു ശക്തമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന് പാര്‍ട്ടിയുടെ നിര്‍ദേശം. പ്രചരണപരിപാടികള്‍ ശക്തമാക്കാനും കാല്‍നട പ്രചരണജാഥയില്‍ മന്ത്രിമാരെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും പങ്കെടുപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇപ്പോഴത്തെ വിവാദങ്ങളില്‍ നിലപാടും വസ്തുതയും ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനായി പ്രചരണ പരിപാടികള്‍ ഊര്‍ജിതമാക്കണം. നേരത്തേ മൂന്നു ജില്ലകളിലെ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. ഒമ്പതു ജില്ലകളില്‍ മുഖ്യമന്ത്രി പങ്കെടുത്ത് രാഷ്ട്രീയവിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങളിലെ ജനപങ്കാളിത്തവും സ്വീകാര്യതയുമാണ് തീരുമാനത്തിനു പിന്നില്‍. കാല്‍നട പ്രചരണജാഥയില്‍ മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. വിവാദങ്ങള്‍ തിരിച്ചടിയാകില്ലെന്നും സിപിഎം വിലയിരുത്തുന്നു.
advertisement
സംഘപരിവാറിനും കോണ്‍ഗ്രസിനുമെതിരേ ആക്രമണം ശക്തമാക്കും. എന്നാല്‍ എന്‍എസ്എസിനെ പ്രകോപിപ്പിക്കാതിരിക്കാനും പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ വിട്ടുവീഴ്ച ഇല്ലാതെ സിപിഎം; പ്രചരണപരിപാടികൾ ശക്തമാക്കും
Next Article
advertisement
ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു
ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു
  • ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു.

  • കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണം കവർന്നത്.

  • സിസിടിവി ക്യാമറകൾ പരിശോധിച്ച്, സംഘം ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

View All
advertisement