പയ്യന്നൂരിൽ പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് CPM പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
- Published by:Rajesh V
- news18-malayalam
Last Updated:
ഈ സമയത്ത് കുഞ്ഞികൃഷ്ണന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. രക്തസാക്ഷി ധനരാജിന്റെ മരുമകളുടെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം
കണ്ണൂര്‍: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂർ വെള്ളൂരിലെ വീടിന് മുന്നില്‍ പ്രകടനം നടത്തി സിപിഎം പ്രവർത്തകർ. നടപടിക്ക് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെതിരെ പ്രദേശത്തെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം നടത്തുകയും ആഹ്‌ളാദ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരിക്കുന്നത്. വീടിന് മുന്നില്‍വച്ച് പതിനഞ്ചോളം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. ഈ സമയത്ത് കുഞ്ഞികൃഷ്ണന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ ധനരാജിന്റെ മരുമകളുടെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഞായറാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കുഞ്ഞികൃഷ്ണന്‍ കടുത്ത അച്ചടക്കലംഘനം നടത്തിയെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും നേതാക്കള്‍ പ്രതികരിച്ചിരുന്നു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്ന തുറന്നുപറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
advertisement
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. പാർട്ടി രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു.
Summary: Following his expulsion from the party's primary membership, CPM workers took out a protest march in front of V. Kunhikrishnan's house in Vellur, Payyannur. Immediately after the disciplinary action, a section of party workers in the area held a public protest and raised slogans in celebration. About fifteen workers burst firecrackers in front of the house. Kunhikrishnan was not at home during the incident.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Jan 26, 2026 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പയ്യന്നൂരിൽ പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് CPM പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം







