മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി; അന്വേഷണം തുടങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
മദ്യംവാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അധികം നൽകുന്ന മദ്യത്തിന്റെ ബില്ലുകൾ അടിച്ചിരിക്കുന്നത്
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ തട്ടിപ്പിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ഔട്ട്‌ലെറ്റിൽ എത്തുന്ന യാത്രക്കാർക്ക് ലഘുഭക്ഷണം ഓഫർ ചെയ്ത് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടക്കുന്നത്.
ഇതും വായിക്കുക: ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്നും കാല്‍ വഴുതി കൊക്കയിലേക്കുവീണ വയോധികനെ സബ് ഇൻസ്പെക്ടർ അതിസാഹസികമായി രക്ഷപ്പെടുത്തി
ഇതുവഴി യാത്രക്കാർക്ക് അനുവദിക്കപ്പെട്ട അളവിനെക്കാൾ മദ്യം ലഭിക്കുന്നുവെന്നാണ് ഉയർന്നുവന്നിട്ടുള്ള പരാതി. പ്രിവന്റീവ് വിഭാഗത്തിന്റെ പ്രാഥമികാന്വേഷണത്തിൽ മദ്യക്കുപ്പി വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ടിലും മദ്യം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇതും വായിക്കുക: Kerala Weather Update|സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
നിയമാനുസൃതം രണ്ട് ലിറ്റർ വിദേശമദ്യമേ യാത്രക്കാരന് അനുവദനീയമായുള്ളൂ. മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് നമ്പരുപയോഗിച്ച് മറ്റ് യാത്രക്കാർക്ക് രണ്ട് ലിറ്ററിലധികം മദ്യം നൽകിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മദ്യംവാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അധികം നൽകുന്ന മദ്യത്തിന്റെ ബില്ലുകൾ അടിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 01, 2025 9:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി; അന്വേഷണം തുടങ്ങി