തിരുവനന്തപുരം: എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ പൊതുഭരണ വകുപ്പ് നടപടി തുടങ്ങി. ദൃശ്യങ്ങൾ സെർവറിൽ നിന്ന് പകർത്തി നൽകാൻ ഹാർഡ് ഡിസ്ക് വാങ്ങാൻ ഭരണാനുമതിയായി. 400 ടെറാബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്ക് ആണ് വാങ്ങുന്നത്.
68 ലക്ഷംരൂപയുടെ ഭരണാനുമതിയാണ് ഇതിന് നൽകിയത്. പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗം ഇതിനായി ഉടൻ ആഗോള ടെൻഡർ വിളിക്കും.
സെക്രട്ടേറിയറ്റിലെ 83 സിസിടിവി ക്യാമറകളിലെ 14 മാസത്തെ ദൃശ്യങ്ങളാണ് സെർവറിൽ സൂക്ഷിച്ചിരിക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയും സരിത്തും അടക്കമുള്ളവർ സെക്രട്ടേറിയറ്റിലെത്തിയിരുന്നോ എന്നു പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.