Burevi Cyclone| ബുറെവി ചുഴലിക്കാറ്റ്: കോട്ടയത്ത് 48 ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; പട്ടിക കാണാം
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയം, ചങ്ങനാശേരി, പാലാ നഗരസഭകളും 45 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
കോട്ടയം: ബംഗാള്‍ ഉള്‍ക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് കോട്ടയം ജില്ലയിലും ജാഗ്രതാ നിർദേശം. കോട്ടയം ജില്ലയിലെ 48 ഇടങ്ങളിൽ ശക്തമായ കാറ്റുണ്ടായേക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തയാറാക്കിയ പ്രദേശങ്ങളുടെ പട്ടികയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ നഗരസഭകളും 45 പഞ്ചായത്തുകളുമാണുള്ളത്. ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
Also Read- Burevi Cyclone| ബുറെവി ചുഴലിക്കാറ്റ് കേരളത്തിലേക്കു വരുമോ? കേരളത്തിൽ എന്തൊക്കെ കരുതൽ വേണം?
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടിരുന്നു. 'ബുറെവി' ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് തൊട്ടടുത്തു സ്ഥിതി ചെയ്യുന്നുവെന്നു കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ചുഴലിക്കാറ്റായി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിയില്‍ തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.
advertisement

ബുറെവി കേരള കര തൊടില്ലെങ്കിലും കേരളത്തിലെ തെക്കൻ ജില്ലകളിൽ ഇതിന്റെ ശക്തമായ പ്രഭാവമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരിയിൽ നിന്ന് ചുഴലിക്കാറ്റിന്റെ ദിശമാറും. മഴയും ശക്തമായ തന്നെ തുടരാനാണ് സാധ്യത. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച 4 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2020 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Burevi Cyclone| ബുറെവി ചുഴലിക്കാറ്റ്: കോട്ടയത്ത് 48 ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; പട്ടിക കാണാം