advertisement

എന്തൊരു നാറ്റം! വൃത്തിയില്ലാത്ത ലണ്ടൻ മെട്രോയെ വിമർശിച്ച് ഇന്ത്യൻ യുവതി

Last Updated:

ഡൽഹി മെട്രോയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു യുവതിയുടെ വിമർശനം

News18
News18
ലണ്ടനിലെ വൃത്തിഹീനമായ പൊതു​ഗതാ​ഗത സംവിധാനത്തെ വിമർശിച്ച് ഇന്ത്യൻ യുവതി. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വൃത്തിയില്ലാത്ത ലണ്ടനിലെ മെട്രോയെ കുറിച്ച് തുറന്നുപറഞ്ഞത്. ഡൽഹി മെട്രോയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു യുവതിയുടെ വിമർശനം.
ഡൽഹി മെട്രോ വളരെയധികം വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് വ്ളോ​ഗറായ മെഹർമ വീഡിയോയിൽ പറയുന്നു. വീഡിയോ വലിയ തോതിൽ ചർച്ചയാവുകയാണ്. ലണ്ടൻ ന​ഗരത്തിലെ പൊതുയിടങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾ യുവതി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലണ്ടനെ കുറിച്ചുള്ള ആളുകളുടെ ധാരണ തെറ്റാണെന്നും ലണ്ടനെ മഹത്വവൽക്കരിക്കുന്നവർ ഈ വീഡിയോ കാണണമെന്നും യുവതി പറയുന്നുണ്ട്.
"ഇത് ലണ്ടൻ ആണേ.." എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ‌കാഴ്ചക്കാരെ അലോസരപ്പെടുത്തുന്നതാണ് ഇതിലെ കാണുന്ന ദൃശ്യങ്ങൾ. മെട്രോയിൽ സ‍ഞ്ചരിക്കുന്ന ആളുകളും ദുർ​​ഗന്ധം കാരണം മുഖം പൊത്തിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
advertisement
ഈ വീഡിയോ ലാഹോറിലെ ഭാട്ടി ഗേറ്റിന് സമീപമാണോ ചിത്രീകരിച്ചതെന്ന് വീഡിയോയ്ക്ക് താഴെ പലരും ചോദിക്കുന്നുണ്ട്. ലണ്ടനിലെ പല സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും ഇത് സർവസാധാരണമാണെന്ന് യുവതി വിശദീകരിക്കുന്നുണ്ട്. ലണ്ടനിലെ അണ്ടർ​ഗ്രൗണ്ട് ​ഗതാ​ഗത സംവിധാനത്തെ കുറിച്ചും യുവതി വിമർശിച്ചു. മെട്രോ ട്രാക്കിൽ യുവാവ് മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം. സ്റ്റേഷനുകളിലെല്ലാം മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നു. ലണ്ടനെ കുറിച്ച് പുകഴ്ത്തി പറയുന്ന ബന്ധുക്കളെ കളിയാക്കികൊണ്ടാണ് യുവതി വീഡിയോ പകർത്തുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പരിഹാസ്യ കമന്റുകളുമായി ഇന്ത്യക്കാരും കമന്റ്ബോക്സിൽ പ്രത്യേക്ഷപ്പെട്ടു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്തൊരു നാറ്റം! വൃത്തിയില്ലാത്ത ലണ്ടൻ മെട്രോയെ വിമർശിച്ച് ഇന്ത്യൻ യുവതി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement