advertisement

വറുത്ത മീൻ കഴിച്ചതിനെ ചൊല്ലി തർക്കം; യുവാവിനെ അടിച്ചുകൊന്ന സുഹൃത്തുക്കൾ അറസ്റ്റിൽ

Last Updated:

മീൻ എടുത്തെന്ന് ആരോപിച്ച് അഫ്സറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു

News18
News18
മുംബൈ: പാനിലെ മീൻ മുഴുവൻ‍ തീർത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അടിച്ചുകൊന്നു. സുഹൃത്തുക്കളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ​ഗോരേ​ഗാവിലാണ് സംഭവം. 35 കാരനായ അഫ്സറാണ് കൊല്ലപ്പെട്ടത്. സുരേഷ്, രാജേഷ് രമേശ്നാഥ് എന്നിവരാണ് പ്രതികൾ.
ഫെബ്രുവരി 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുക്കളയിൽ ആഹാരം പാചകം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് വാക്കുതർക്കമുണ്ടായത്. ഉറങ്ങി എഴുന്നേറ്റപ്പോൾ പാനിലെ മീൻ മുഴുവൻ തീർന്നിരുന്നു. തുടർന്ന് മീൻ എടുത്തെന്ന് ആരോപിച്ച് അഫ്സറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുവരും ചേർന്ന് അഫ്സറിനെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു.
കൃത്യത്തിന് ശേഷം ഇരുവരും ഹരിയാനയിലേക്ക് ഒളിവിൽ പോയി. അന്വേഷണത്തിൽ പൊലീസ് ഇരുവരെയും പിടികൂടി. കൊലപാതകം, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ രാജേഷ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വറുത്ത മീൻ കഴിച്ചതിനെ ചൊല്ലി തർക്കം; യുവാവിനെ അടിച്ചുകൊന്ന സുഹൃത്തുക്കൾ അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement