advertisement

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ ആഭരണങ്ങൾ മോഷണം പോയതായി പരാതി

Last Updated:

രത്നങ്ങളും വിലപിടിപ്പുള്ള കല്ലുകളും പതിപ്പിച്ച പുരാതനമായ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്

News18
News18
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടി രൂപ മൂല്യമുള്ള വജ്രം പതിപ്പിച്ച സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പേരൂർക്കട പോലീസിൽ പരാതി നൽകി. 2025 നവംബറിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. ബെംഗളൂരുവിലേക്ക് പോകുന്നതിന് മുന്നോടിയായി അലമാരയിലെ ഇരുമ്പ് പെട്ടി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാനില്ലെന്ന് വ്യക്തമായത്. ഇതിന് പത്ത് ദിവസം മുൻപ് വരെ ആഭരണങ്ങൾ പെട്ടിയിൽ സുരക്ഷിതമായി ഉണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞതിന് പിന്നാലെ കൊട്ടാരത്തിനുള്ളിൽ തന്നെ പരിശോധനകൾ നടത്തിയിരുന്നു. കൊട്ടാരത്തിലെ ജീവനക്കാരെയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളിൽ ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് മാസങ്ങൾക്ക് ശേഷം ഇപ്പോൾ ഔദ്യോഗികമായി പോലീസിനെ സമീപിക്കാൻ കൊട്ടാരം അധികൃതർ തീരുമാനിച്ചത്.
രത്നങ്ങളും വിലപിടിപ്പുള്ള കല്ലുകളും പതിപ്പിച്ച പുരാതനമായ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പേരൂർക്കട പോലീസിനൊപ്പം വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കൊട്ടാരത്തിലെത്തി പരിശോധനകൾ പൂർത്തിയാക്കി. കൊട്ടാരത്തിലെ സുരക്ഷാ സംവിധാനങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ ആഭരണങ്ങൾ മോഷണം പോയതായി പരാതി
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement