കൊല്ലം: പ്രസവത്തെതുടർന്ന് കൊല്ലത്തു യുവതി മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൈലക്കാട് സ്വദേശിനി ഹർഷയാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നവജാതശിശു ഗുരുതരാവസ്ഥയിൽ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിക്കെതിരെ ഹർഷയുടെ ബന്ധുക്കൾ രംഗത്ത് വന്നു. അഷ്ടമുടി ആശുപത്രിക്കെതിരെയാണ് പരാതി. മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹർഷയെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ശക്തമായി ആരോപിക്കുന്നു.
ഇവരുടെ കുഞ്ഞ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ സാക്ഷികളാണെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. അമ്നിയോട്ടിക് ഫ്ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി ഡയറക്ടർ ഡോ. ജേക്കബ് ജോൺ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലേക്കു മാർച്ച് നടത്തി. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.