ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുനവ്വറലി ശിഹാബ് തങ്ങള്‍

Last Updated:

സര്‍ക്കാരിന്റെ നിബന്ധന കാരണമാണ് ചികിത്സ നല്‍കാനാവാത്തത് എന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്.

കോഴിക്കോട്: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ഇരട്ടകളായ നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
കുഞ്ഞുങ്ങളുടെ പിതാവ് എന്‍.സി ശരീഫിനെയും ബന്ധുക്കളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വന്ന് കണ്ടതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു തങ്ങള്‍. കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയാണ് എന്‍.സി ശരീഫ്.
രണ്ട് സ്വകാര്യ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിട്ടും ശരീഫിന്റെ ഭാര്യയ്ക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നില്ല. സര്‍ക്കാരിന്റെ നിബന്ധന കാരണമാണ് ചികിത്സ നല്‍കാനാവാത്തത് എന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്.
advertisement
അടിയന്തിരഘട്ടങ്ങളില്‍ പോലും ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വരുന്നത് അങ്ങേയറ്റം ഗൗരവമുള്ള കാര്യമാണ്. ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളായുള്ള പരിശ്രമത്തിലൂടെ കേരളം നേടിയ സല്‍പേരിന് തീരാ കളങ്കമാണിത്.
ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.സ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു എന്നിവരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുനവ്വറലി ശിഹാബ് തങ്ങള്‍
Next Article
advertisement
പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ഇനി എളുപ്പത്തിലറിയാം 'പാസ്ബുക്ക് ലൈറ്റ്'
പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ഇനി എളുപ്പത്തിലറിയാം 'പാസ്ബുക്ക് ലൈറ്റ്'
  • പിഎഫ് അംഗങ്ങള്‍ക്ക് പാസ്ബുക്ക് ലൈറ്റ് വഴി അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാം.

  • പിഎഫ് അക്കൗണ്ട് മാറ്റം ഓണ്‍ലൈനായി അനക്‌സര്‍ കെ ഡൗണ്‍ലോഡ് ചെയ്ത് ട്രാക്ക് ചെയ്യാം.

  • നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങളറിയുന്നത്

View All
advertisement