കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുതന്നെ കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതും വായിക്കുക: ഡോ. ഹാരിസ് ഹസനെ അറിയാമോ? ബൈക്കിൽ ഡ്യൂട്ടിക്ക് വരുന്ന, സ്വകാര്യ പ്രാക്ടീസിനെ എതിർക്കുന്ന മെഡിക്കൽ കോളജിലെ ഡോക്ടറെ?
മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ അറിയിച്ചത്. ഇക്കാര്യം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
advertisement
ഇതും വായിക്കുക: 'ഉപകരണം ഉപയോഗിക്കുന്നതല്ല, മാറ്റിവച്ചിരിക്കുന്നു'; നോട്ടിസിന് മറുപടി നല്‍കുമെന്ന് ഡോ. ഹാരിസ്
എന്നാല്‍ ഈ ഉപകരണം കാണാതായതല്ലെന്നും ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്നും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെ ഉപകരണം ഉണ്ടെന്നും പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ വന്നാല്‍ മാത്രമേ ഉപയോഗിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണമായതിനാല്‍ നിരവധി തവണ ഫോട്ടോ എടുത്ത് കളക്ടറേറ്റിലേക്കുള്‍പ്പെടെ അയക്കേണ്ടി വന്നിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 08, 2025 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുതന്നെ കണ്ടെത്തി