രമേശ്‌ പിഷാരടി സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന് ധർമജൻ ബോൾഗാട്ടി

Last Updated:

തന്റെ സ്വാധീനം മൂലമല്ല രമേശ് പിഷാരടി കോൺഗ്രസിലേക്ക് വന്നത്. അങ്ങനെ സ്വാധീനിക്കാൻ കഴിയുന്ന ആളല്ല പിഷാരടിയെന്നും ധർമ്മജൻ

കൊച്ചി: രമേശ്‌ പിഷാരടി സ്ഥാനാർത്ഥിയായാൽ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന വിലയിരുത്തലുമായി അടുത്ത സുഹൃത്തും നടനുമായ ധർമ്മജൻ ബോൾഗാട്ടി. രമേശ് പിഷാരടി സ്വന്തമായി അഭിപ്രായം ഉള്ള ആളാണ്. അദ്ദേഹത്തിന് സ്വന്തമായ കാഴ്ചപ്പാടുകളും ദീർഘവീക്ഷണവും ഉണ്ട്.
അതുകൊണ്ടു തന്നെ രമേശ് പിഷാരടി കോൺഗ്രസ് തെരഞ്ഞെടുത്തതിൽ അത്ഭുതപ്പെടാനില്ല. എവിടെ നിന്നാലും മത്സരിച്ച് വിജയിച്ചു കയറാൻ രമേശ് പിഷാരടിക്കു കഴിയും. തന്റെ സ്വാധീനം മൂലമല്ല അദ്ദേഹം പാർട്ടിയിലേക്കെത്തിയത്. അങ്ങനെ സ്വാധീനിക്കാൻ കഴിയുന്നൊരാളല്ല പിഷാരടിയെന്നും ധർമ്മജൻ പറഞ്ഞു.
കൂടുതൽ താരങ്ങൾ കോൺഗ്രസിലേക്ക് വരുന്നതിൽ സന്തോഷമുണ്ട്. താനാണ് ഇപ്പോൾ ഇതിനു തുടക്കമിട്ടത്. മേജർ രവിയും ഇടവേള ബാബുവും എത്തിയതും സ്വന്തം തീരുമാന പ്രകാരമാണ്. സുരാജ് വെഞ്ഞാറമൂട് കോൺഗ്രസിൽ വന്നാൽ അത്ഭുതപ്പെടാനില്ല. സിനിമയിൽ ഏറ്റവും കൂടുതൽ വലതുപക്ഷ അനുഭാവികളാണ്. പക്ഷേ പലരും ഇത് തുറന്ന് പറയാറില്ല.
advertisement
തുറന്ന് പറയാൻ മടിക്കുന്നത് എന്തിനെന്നു തനിക്ക് അറിയില്ല. സലിം കുമാറിനെപ്പോലെ ചുരുക്കം ചിലർ മാത്രമാണ് ഇത് നേരെ പറയുന്നത്. സിനിമയിലെ ഇടതുപക്ഷം എന്നൊക്കെ പറയുന്നത് ചുരുക്കം ചിലർ മാത്രമാണ്. അവർ എപ്പോഴും എല്ലാ വേദികളിലും ഇത് പരസ്യമാക്കുന്നതു കൊണ്ടാണ് എല്ലാവരും അറിയുന്നതെന്നും ധർമ്മജൻ പറഞ്ഞു.
You may also like:ഐശ്വര്യ കേരളയാത്ര വേദിയിൽ രമേഷ് പിഷാരടി മാത്രമല്ല, ഇടവേള ബാബുവും
തന്റെ പേര് പല മണ്ഡലങ്ങളിലും പറയുന്നു. ഇത് താൻ അറിഞ്ഞിട്ടില്ല. ബാലുശേരിയിൽ മത്സരിക്കാമെന്നു അങ്ങോട്ട് പോയി പറഞ്ഞിട്ടില്ല. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നും ധർമ്മജൻ വ്യക്തമാക്കി. വൈപ്പിൻ മണ്ഡലത്തിലും തന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട്. വളരെ നന്നായി അറിയുന്ന പ്രദേശമാണിത്. പേര് പരിഗണിക്കുന്നുവെന്ന് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. കാരണം താൻ എന്നും കോൺഗ്രസുകാരൻ തന്നെയാണ്.
advertisement
കരുണകാരനോടുള്ള ഇഷ്ടം കൊണ്ടാണ് കോൺഗ്രസിൽ വന്നത്. എന്നാൽ കരുണാകരൻ കുറച്ചു കാലം പാർട്ടി വിട്ടപ്പോഴും താൻ ഒപ്പം പോയില്ല. തിരിച്ചു വരുമെന്ന സാധാരണ പ്രവർത്തകന്റെ പ്രതീക്ഷ തനിക്കമുണ്ടായിരുന്നുവെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു.
You may also like:കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണമെന്ന് ഇ. ശ്രീധരൻ
രാജ്യത്ത് ഏറ്റവും കൂടുതൽ വികസനം കൊണ്ടു വന്നത് കോൺഗ്രസ്സാണ്. ഇത് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ കോൺഗ്രസ് തിരിച്ചു വരേണ്ടത് ആവശ്യവുമാണ് കേരളത്തിൽ ഉടൻ അത് ഉണ്ടാകും. ഗ്രൂപ്പുകളി അപകടമാണെന്ന് കോൺഗ്രസ്‌ തിരിച്ചറിഞ്ഞു കഴിഞ്ഞു. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുന്ന പാർട്ടിക്ക് കൂടുതൽ ശക്തി ജനങ്ങളിൽ നേടിയെടുക്കാൻ കഴിയുന്നുണ്ട്.
advertisement
ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ എല്ലാവർക്കും സ്വീകര്യമാണ്. കോൺഗ്രസിൽ ഒരു നേതാവിൽ നിന്നും പ്രവർത്തകർക്കോ ജനങ്ങൾക്കോ തിക്തമായ അനുഭവം ഉണ്ടാകില്ല . ആരും അവരോട് ഇറങ്ങി പോകാനും പറയില്ലെന്നും ധർമ്മജൻ ചൂണ്ടിക്കാട്ടി.
വിവാദമായ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ താൻ പങ്കെടുക്കില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് മാറിനിൽക്കുന്നത്. കാരണം മേളയ്ക്കും രാഷ്ട്രീയത്തിൻറെ നിറം കലർന്നിരിക്കുന്നു. മേളയിൽ പങ്കെടുക്കുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. കൊല്ലത്തെ സ്വീകരണവേദിയിൽ താനമുണ്ടാകുമെന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമേശ്‌ പിഷാരടി സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന് ധർമജൻ ബോൾഗാട്ടി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement