രമേഷ് പിഷാരടി കോൺഗ്രസിലേക്ക്; ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്ന് ഹരിപ്പാട് നടക്കുന്ന ഐശ്വര്യ കേരളയാത്രാ സമാപന ചടങ്ങിലാകും താരം പങ്കെടുക്കുക.
തിരുവനന്തുപുരം: സിനിമാ നടനും മിമിക്രിതാരവും അവതാരകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിൽ ചേരുന്നു. ഇതു സംബന്ധിച്ച് പിഷാരടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലും പിഷാരടി പങ്കെടുക്കും. ഹരിപ്പാട് നടക്കുന്ന ഇന്നത്തെ സമാപന ചടങ്ങിലാകും താരം പങ്കെടുക്കുക. ഇവിടെ വെച്ച് ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും.
ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശന്‍. കെ.എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതൃത്വവുമായി രമേഷ് പിഷാരടി ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുണ്ട്.
Also Read റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം; ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി
രമേഷ് പിഷാരടിയുടെ ആത്മസുഹൃത്തും നടനുമായ ധർമ്മജൻ ബോൾഗാട്ടിയും നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രമേഷ് പിഷാരടി കോൺഗ്രസിൽ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 16, 2021 5:40 PM IST