ധർമ്മസ്ഥലയിലെ ദുരൂഹമരണ കേസിൽ തെളിവുകളുമായി ഹാജരാവാൻ ലോറി ഉടമ മനാഫിനോട് പ്രത്യേക അന്വേഷണ സംഘം

Last Updated:

കേസുമായി ബന്ധപ്പെട്ട് കൈവശമുള്ള തെളിവുകളുമായി ഹാജരാകാനാണ് നിർദ്ദേശം

News18
News18
കോഴിക്കോട്: ധർമ്മസ്ഥലയിലെ ദുരൂഹ മരണ കേസിൽ ലോറി ഉടമ മനാഫിന് എസ്‌ഐടി നോട്ടീസയച്ചു. കേസിനെ സംബന്ധിക്കുന്ന കൈവശമുള്ള തെളിവുകളുമായി ഹാജരാകാനാണ് നിർദ്ദേശം. ധർമ്മസ്ഥല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ സഹകരിക്കുന്നതിനാവശ്യമായ തെളിവുകൾ നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട കേരളത്തിലെ ആക്ഷൻ കമ്മറ്റിയുടെ ചെയർമാനാണ് മനാഫ്.
കേസിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ (SIT) ജിതേന്ദ്ര കുമാർ ദയാമ, ഐ.പി.എസ്സിന് മുന്നിൽ ഹാജരാകാനാണ് മനാഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുൻപ് വാക്കാലുള്ള അറിയിപ്പുകൾ നൽകിയിട്ടും മനാഫ് ഹാജരായിരുന്നില്ല. ഇതിനെത്തുടർന്നാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് അയച്ചത്. കേസിനെ സംബന്ധിച്ച എല്ലാ തെളിവുകളും, ഇലക്ട്രോണിക് തെളിവുകളും, രേഖകളും, മറ്റ് വിവരങ്ങളും സഹിതം ഹാജരാകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ധർമ്മസ്ഥല കേസിൽ നേരത്തെ ആരോപണങ്ങൾ ഉന്നയിച്ച ദൃക്സാക്ഷിക്കെതിരെ അന്വേഷണസംഘം കേസെടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധർമ്മസ്ഥലയിലെ ദുരൂഹമരണ കേസിൽ തെളിവുകളുമായി ഹാജരാവാൻ ലോറി ഉടമ മനാഫിനോട് പ്രത്യേക അന്വേഷണ സംഘം
Next Article
advertisement
മോര്‍ച്ചറിയില്‍ സൂക്ഷിച്ച  മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒന്നര വര്‍ഷത്തിനുശേഷം അറസ്റ്റില്‍
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒന്നര വര്‍ഷത്തിനുശേഷം അറസ്റ്റില്‍
  • മോര്‍ച്ചറിയില്‍ സ്ത്രീയുടെ മൃതദേഹം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

  • സിസിടിവി ദൃശ്യങ്ങള്‍ പുത്തുവന്നതോടെ 25-കാരനായ നിലേഷ് ഭിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • സര്‍ക്കാര്‍ മോര്‍ച്ചറിയില്‍ കയറി പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഞെട്ടലുണ്ടാക്കി.

View All
advertisement