‘ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്ന് ഉറപ്പാക്കണം’; സിപിഎം പോളിറ്റ് ബ്യൂറോ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇസ്രായേൽ വെടിനിർത്തൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു
ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇസ്രായേലിനും ഹമാസിനും ഇടയിൽ തടവുകാരെയും ബന്ദികളെയും കൈമാറുന്നതിന് വ്യവസ്ഥ ചെയ്യുന്ന വെടിനിർത്തൽ നിലവിൽ വന്ന സമാധാന കരാറിന്റെ ആദ്യ ഘട്ടം നടപ്പിലാക്കിയതിനെ സിപിഎം സ്വാഗതം ചെയ്യുന്നു എന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
advertisement
എന്നാൽ ഇസ്രയേൽ മുമ്പ് വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്. അത്തരം ലംഘനങ്ങൾ ആവർത്തിക്കാൻ അനുവദിക്കരുത്. ഇസ്രായേൽ വെടിനിർത്തൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇസ്രായേൽ വീണ്ടും ആക്രമണം നടത്തുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം തുടർന്നും സമ്മർദ്ദം ചെലുത്തണം.
advertisement
പലസ്തീനുമായി ബന്ധപ്പെട്ട പ്രസക്തമായ എല്ലാ പ്രമേയങ്ങളും പാലിക്കാനും പലസ്തീൻ പ്രദേശങ്ങളിലെ അധിനിവേശം അവസാനിപ്പിക്കാനും ഇസ്രായേലിനെ നിർബന്ധിതരാക്കണം. കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാൻ കഴിയു എന്നും സിപിഎം പോളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 11, 2025 8:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
‘ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്ന് ഉറപ്പാക്കണം’; സിപിഎം പോളിറ്റ് ബ്യൂറോ