advertisement

സംവിധായകൻ രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ; എറണാകുളം സബ് ജയിലിലേക്ക് മാറ്റും

Last Updated:

കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു

News18
News18
കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലേക്കാണ് ഇദ്ദേഹത്തെ മാറ്റുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ഉത്തരവുണ്ടായത്. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ അറസ്റ്റ് നടപടികൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് രഞ്ജിത്തിനെ കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. രക്തസമ്മർദ്ദം ഉയർന്നതാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ വിദഗ്ധ പരിശോധനയിൽ ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലായെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്കെതിരെയുള്ളത് വ്യാജ പരാതി ആണെന്ന് രഞ്ജിത്ത് ഒറ്റവാക്കിൽ പ്രതികരിച്ചു. ആശുപത്രിയിൽ നിന്ന് എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്.
advertisement
കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നടി നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചായിരുന്നു അറസ്റ്റ്. ബിഎൻഎസ് പ്രകാരമുള്ള ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംവിധായകൻ രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ; എറണാകുളം സബ് ജയിലിലേക്ക് മാറ്റും
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement