തിരുവനന്തപുരം: കോണ്‍ഗ്രസ് ( Congress) അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ജിഒ അസോസിയേഷനില്‍ (NGO Association ) ഭാരവാഹിയെ തെരഞ്ഞെടുക്കുന്നതിന് ചൊല്ലി തര്‍ക്കം.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയില്‍ എത്തിയത്.
എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിന്റെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടല്‍.സെക്രട്ടറിയേറ്റിലെ ഒഴിവിലേക്ക് ചില അംഗങ്ങളെ എ ഗ്രൂപ്പ് നിര്‍ദേശിച്ചെങ്കിലും അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം പറഞ്ഞതോടെ ആദ്യം ബഹളമായി.
തുടര്‍ന്ന് മുദ്രാവാക്യം വിളിയായി. ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി നിന്നതോടെ, യോഗം അലസിപ്പിരിഞ്ഞു. അനുരഞ്ജന ഫോര്‍മുലയായി കെ പി സി സി നേതൃത്വം പറഞ്ഞ പേരുകള്‍ പോലും ഉള്‍പ്പെടുത്തുന്നില്ലെന്ന് എതിര്‍പക്ഷം ആരോപിക്കുന്നു. യോഗം അലങ്കോലമായതോടെസെക്രട്ടറിയേറ്റ് അംഗത്തെ തിരഞ്ഞെടുക്കാതെ നടപടികള്‍ അവസാനിപ്പിച്ച് പിരിഞ്ഞു.
കോണ്‍ഗ്രസിലെ നേതൃമാറ്റത്തിന് പിന്നാലെ എന്‍ജിഒ അസോസിയേഷനില്‍ തുടങ്ങിയ ഗ്രൂപ്പ് പോരാണ് പുതിയ തലത്തിലേക്ക് ഉയര്‍ന്നത്. ഒരിടവേളക്ക് ശേഷം ഓണ്‍ലൈനില്‍ അല്ലാതെ ചേര്‍ന്ന വിപുലമായ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടിയത്.
എ ഗ്രൂപ്പിന് മേല്‍ക്കൈയുണ്ടായിരുന്ന എന്‍ജിഒ അസോസിയേഷനിന്റെ നേതൃത്വത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസിലെ നേതൃമാറ്റത്തോടെ കെ.സുധാകരനോട് അടുത്തതോടെയാണ് സംഘടനയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ സംഘടന രണ്ടു വഴിക്കാക്കും എന്നാണ് നേതാക്കള്‍ പറയുന്നത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.